കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസില്‍ മദ്യപിച്ച്‌ നൃത്തം ചെയ്ത് പ്രവർത്തകർ. തൃശൂർ മണ്ണുത്തിയിലാണ് സംഭവം. ഓഫീസ്‌ ചുമതലയുള്ള പ്രവർത്തകനും മറ്റൊരു പ്രവർത്തകനും മദ്യപിച്ച്‌ നൃത്തം ചെയ്യുന്ന ദൃശ്യം പുറത്തുവന്നു.

ഇവിടെ സംഘം ചേർന്നുള്ള മദ്യപാനം സ്ഥിരമാണെന്നും ചിലർ ഓഫീസനികത്ത്‌ മദ്യപിച്ച്‌ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു. മദ്യപാനം സംബന്ധിച്ച്‌ മണ്ഡലം കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ അറിയാമെന്നും അവരുടെ മ‍ൗനാനുവാദം സാമൂഹ്യ വിരുദ്ധ സംഘത്തിനുണ്ടെന്നും പ്രാദേശിക കോണ്‍ഗ്രസ്‌ പ്രവർത്തകർ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക