
മുംബൈ: അംബർനാഥിന് സമീപം (മുംബൈയിൽ നിന്ന് 54 കിലോമീറ്റർ അകലെ ) ഒരു ഞെട്ടിക്കുന്ന സംഭവമാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് അരങ്ങേറിയത്. മദ്യപിച്ച് ട്രെയിലർ ഓടിച്ച ഡ്രൈവർ വ്യാപകമായ അരാജകത്വം സൃഷ്ടിക്കുകയായിരുന്നു.ബദലാപൂർ പൈപ്പ്‌ലൈൻ റോഡിൽ തെറ്റായ ദിശയിൽ അശ്രദ്ധമായി ഓടിച്ച ഡ്രൈവർ ആദ്യം നെവൽകർ നാകയിൽ ഒരു വാഹനത്തെ ഇടിക്കുകയും പിന്നീട് പലേഗാവ്, അംബർനാഥ് ആനന്ദ്‌നഗർ പോലീസ് ചൗക്കി, വൈഭവ് ഹോട്ടൽ ചൗക്ക്, സുദാമ ഹോട്ടൽ എന്നിവിടങ്ങളിൽ ഉൾപ്പെടെ ഒന്നിലധികം വാഹനങ്ങളുമായി കൂട്ടിയിടിക്കുകയും ചെയ്തു.
മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവർ കാറുകളിലും മോട്ടോർ സൈക്കിളുകളിലും റിക്ഷകളിലും ഇടിക്കുകയും കൂടാതെ പോലീസ് വാഹനത്തിൽ ഇടിക്കുകയും ചെയ്തു. ജനങ്ങൾ ബഹളം വെച്ചതിനെ തുടർന്ന് വാഹനത്തിൽ നിന്നും ഇറങ്ങിയ ഡ്രൈവർ ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരനെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ യിൽ പ്രത്യക്ഷപ്പെട്ടു.