റാപ്പർ വേടന്റെ പാട്ടിന് ചുവട് വച്ച് അമേരിക്കൻ സുന്ദരികൾ.ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിമാറിയിരിക്കുകയാണ്. സാം സി.എസിന്റെ സംഗീതസംവിധാനത്തില്‍ ‘കൊണ്ടല്‍’ എന്ന സിനിമയ്ക്കുവേണ്ടി വേടന്‍ എഴുതി പാടിയ ‘കടലമ്മ കരഞ്ഞല്ലേ പെറ്റത്’ എന്ന് തുടങ്ങുന്ന പാട്ടിനാണ് അമേരിക്കൻ യുവതികൾ ചുവടുവയ്ക്കുന്നത്.
അമേരിക്കയിലെ ചിക്കാഗോയില്‍ ഒരു വിവാഹ വിരുന്നിലാണ് സംഭവം. ലക്ഷ്മി നായര്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ‘അങ്ങനെ വേടന്റെ റാപ് സോങ്ങ് ഞാന്‍ അമേരിക്കയിലും എത്തിച്ചു. എന്റെ മകന്റെ ചിക്കാഗോ വെഡ്ഡിങ് റിസപ്ഷനിലാണ് ഈ പാട്ടിനൊപ്പം അമേരിക്കക്കാര്‍ ചുവടുവെച്ചത്. മലയാളത്തിന്റെ ടുപാക് ഷാക്കൂര്‍- വേടന്റെ താളത്തിന് ചുവടുവെക്കുന്നു’, എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്.
അങ്ങനെ വേടൻ്റെ റാപ് സോങ്ങ് ഞാൻ അമേരിക്കയിലും എത്തിച്ചു. എൻ്റെ മകൻ്റെ ചിക്കാഗോ wedding റിസപ്ഷനിലാണ് ഈ പാട്ടിനൊപ്പം അമേരിക്കക്കാർ ചുവടുവെച്ചത്. #vedan #rapmusic #malayalamrap #rap Dancing to the rhythm of Vedan, the 2Pac Shakur of Kerala. Q💕💕💕💕
Posted by Lakshmy Nair on Sunday, May 25, 2025
ഇത് മലയാളം റാപ്പ് ആണെന്നും എന്റെ ഭാഷയിലുള്ള റാപ്പ് സംഗീതമാണെന്നും ചിത്രീകരിക്കുന്ന ആള്‍ നൃത്തംചെയ്യുവരോട് പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം. പാട്ട് ഇഷ്ടമായെന്ന് പലരും മറുപടി പറയുന്നതായും വീഡിയോയിലുണ്ട്. യുഎസിലെ ഇല്ലിനോയ് വെര്‍നോണ്‍ ഹില്‍സില്‍ താമസിക്കുന്ന ലക്ഷ്മി നായര്‍ ഗവേഷകയാണെന്നാണ് ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ കുറിച്ചരിക്കുന്നത്. വീഡിയോയ്ക്ക് താഴെ കമന്റുമായി നിരവധിപ്പേരെത്തി. അനുകൂലിച്ചുള്ള കമന്റുകള്‍ക്കൊപ്പം തന്നെ വേടനെതിരായ അധിക്ഷേപ കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.

















