മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലിയർപ്പിച്ച ഡോ.സരിന് കോണ്‍ഗ്രസ് പ്രവർത്തകരുടെ വിമർശനം. ‘ഒറ്റുകാരന്റെ ആദരം മഹാനായ നേതാവിന് ആവശ്യമില്ല’ എന്നാണ് പല പ്രവർത്തകരും കമന്റ് ചെയ്തിരിക്കുന്നത്. ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികമായിരുന്നു ഇന്നലെ.

കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം തലവനായിരുന്ന ഡോ.സരിൻ പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബാണ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേർന്നത്. പാലക്കാട് എല്‍ഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സരിൻ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനോട് പരാജയപ്പെടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോൺഗ്രസിൽ ആയിരിക്കും പല അഭിമുഖങ്ങളിലും ഉമ്മൻചാണ്ടിയെ വാനോളം പുകഴ്ത്തിയ സരിൻ പാർട്ടി മാറിയതോടെ ഉമ്മൻചാണ്ടിയുടെ വിമർശകനായി മാറി. പിണറായി വിജയൻറെ പ്രസാദത്തിന് വേണ്ടി കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായിയാണ് എന്നുപോലും സരിൻ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കു മുമ്പ് പോലും ഉമ്മൻചാണ്ടിയാണ് കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന് പറഞ്ഞ സരിൻ ഇത് മാറ്റി പറഞ്ഞതോടെ വ്യാപക പരിഹാസങ്ങൾക്ക് വിധേയനായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക