ഭാര്യയുടെയും മകളുടെയും ജന്മദിനമാഘോഷിക്കാൻ ലണ്ടനില്‍നിന്നെത്തിയ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തിയ വാർത്തക്കുപിന്നാലെ ദമ്ബതികള്‍ ഒന്നിച്ച് നൃത്തം ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മകള്‍ക്കൊപ്പം ഇരുവരും നൃത്തം ചെയ്യുന്നതാണ് വൈറലായ ദൃശ്യത്തിലുള്ളത്.
മകളുടെ ജന്മദിനത്തിലാണ് സൗരഭ് രജപുത്ത് ഭാര്യ മുസ്കാൻ റസ്തോഗിക്കൊപ്പം നൃത്തം ചെയ്യുന്നത്. മീററ്റിലെ ഒരു ഹോട്ടലില്‍ സംഘടിപ്പിച്ച ജന്മദിനാഘോഷ ചടങ്ങിലായിരുന്നു ഇരുവരുടെയും നൃത്തം. എന്നാല്‍, ആ നൃത്തച്ചുവടുകള്‍ക്ക് പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ച അരുംകൊല അരങ്ങേറിയത്. തന്നെ അത്രയേറെ സ്നേഹിക്കുന്ന ഭർത്താവിന്റെ ചുവടുകള്‍ക്കൊപ്പിച്ച് ആനന്ദ നൃത്തമാടിയതിനു പിന്നാലെയാണ് സൗരഭിനെ മുസ്കാനും കാമുകൻ സാഹില്‍ ശുക്ലയും ചേർന്ന് കൊലപ്പെടുത്തിയത്.
-->
2016ല്‍ പ്രണയവിവാഹിതരായതാണ് സൗരഭും മുസ്കാനും. മുസ്കാൻ ലണ്ടനിലേക്ക് പോയപ്പോള്‍ അഞ്ചുവയസ്സുള്ള മകള്‍ക്കൊപ്പം മീററ്റിലെ ഫ്ലാറ്റിലാണ് മുസ്കാൻ താമസിക്കുന്നത്. റെസ്റ്റോറന്റിലെ ജന്മദിനാഘോഷ ചടങ്ങില്‍ മകളും ഇവർക്കൊപ്പം സന്തോഷത്തോടെ നൃത്തം ചെയ്യുന്നത് കാണാം. ഭാര്യാഭർത്താക്കന്മാർ ഏറെ സ്നേഹത്തിലെന്ന് തോന്നിപ്പിക്കുന്നതാണ് ഈ വിഡിയോ.
എന്നാല്‍, ഭർത്താവിനെ വക വരുത്താൻ ഉള്ളില്‍ ഗൂഢനീക്കവുമായി കാത്തിരിക്കുമ്ബോഴാണ് പുറമേ സ്നേഹം നടിച്ച്, നിറഞ്ഞ ചിരിയുമായി മുസ്കാൻ നൃത്തം ചെയ്യുന്നത്. ഇക്കഴിഞ്ഞ മാർച്ച് നാലിനുശേഷം സൗരഭിനെ ആരും കണ്ടിട്ടില്ല. അന്ന് രാത്രി സൗരഭിന്റെ ഭക്ഷണത്തില്‍ മുസ്കാൻ ഉറക്കഗുളിക ചേർക്കുകയായിരുന്നു. ഉറങ്ങിക്കിടന്ന സൗരഭിനെ സാഹില്‍ കുത്തിക്കൊലപ്പെടുത്തി. മൃതദേഹം വെട്ടിനുറുക്കി ഇരുവരും ചേർന്ന് പ്ലാസ്റ്റിക് ഡ്രമ്മിലിട്ട് സിമന്‍റിട്ട് മൂടി. ബ്രഹ്മപുരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഇന്ദിരാ നാഗയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
തന്നെ ഏറെ സ്നേഹിച്ച ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ മകള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് മുസ്കാന്‍റെ മാതാപിതാക്കള്‍ തന്നെ രംഗത്തുവന്നു. തങ്ങളുടെ മകള്‍ക്ക് ജീവിക്കാൻ അർഹതയില്ലെന്നും മരണംവരെ തൂക്കിലേറ്റണമെന്നും മുസ്കാന്‍റെ പിതാവ് പ്രമോദ് റസ്തോഗി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. സൗരഭിന്‍റെയും മുസ്കാന്‍റെയും മകള്‍ മുസ്കാന്റെ രക്ഷിതാക്കള്‍ക്കൊപ്പമാണിപ്പോള്‍.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക