വിജയദശമി ദിനത്തിലെ ആഘോഷ ചടങ്ങുകളില്‍ പങ്കെടുത്ത് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. ഡല്‍ഹിയിലെ പാണ്ഡാര റോഡിലെ പന്തലില്‍ വച്ച് സ്മൃതി പരമ്ബരാഗതമായ നൃത്തമായ ധുനൂച്ചി ചെയ്യുന്നതിന്റെ വീഡിയോ സാമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.
ചുവപ്പും വെള്ളയും ചേർന്ന പരമ്ബരാഗത ബംഗാളി ശൈലിയിലുള്ള സാരി ധരിച്ചാണ് സ്മൃതി ഇറാനി നൃത്ത ചുവടുകള്‍ വയ്ക്കുന്നത്.മറ്റ് നിരവധി സ്ത്രീകളോടൊപ്പം കൈകളില്‍ ധൂപം വമിക്കുന്ന പാത്രവും ഏന്തി നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ദുർഗ്ഗാ പൂജ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോ ശകലങ്ങളും സ്മൃതി ഇറാനി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
‘ഞാൻ എന്നും അമ്മയുടെ കാല്‍ക്കല്‍ ഉണ്ടാകും, അമ്മ എന്നേക്കും എന്റെ ഹൃദയത്തില്‍ ഉണ്ട്, എന്റെ ആത്മാവിനെ എപ്പോഴും ഉണർത്തുന്നത് അമ്മയാണ്’- ചിത്രങ്ങള്‍ക്കൊപ്പം സമൃതി കുറിച്ചു. കൂടാതെ ആരാധകർക്ക് ആശംസകളും നേർന്നു.

















