നിലവില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന ഏറ്റുമാനൂരും മറ്റൊരു മണ്ഡലവും കോണ്‍ഗ്രസിന് വിട്ടുനല്‍കാനുള്ള സാധ്യതയേറി. എന്നാല്‍ പകരം സീറ്റ് ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസ് നീക്കം. ഇന്ന് നടക്കുന്ന കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചയില്‍ തീരുമാനങ്ങളുണ്ടായേക്കാം.

അതേ സമയം കേരള കോണ്‍ഗ്രസിന് വിജയ സാധ്യതയില്ലാത്ത ചില സീറ്റുകള്‍ വിട്ടു നല്‍കണം എന്ന നിലപാടില്‍ പക്ഷേ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയാണ്. ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, കുട്ടനാട് , ഇടുക്കി എന്നീ 4 സീറ്റുകളാണ് കേരള കോണ്‍ഗ്രസില്‍ നിന്ന് മടക്കിയെടുക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. പി ജെ ജോസഫിനെ അനുനയിപ്പിച്ച്‌ ഈ സീറ്റുകള്‍ മടക്കിവാങ്ങാനാണ് കോണ്‍ഗ്രസ് നീക്കം. എന്നാൽ നാല് സീറ്റ് ആവശ്യപ്പെട്ട് രണ്ടെണ്ണമെങ്കിലും തിരികെ എടുക്കാനാണ് കോൺഗ്രസ് ഉദ്ദേശം എന്നും അത്തരത്തിൽ തിരികെ ആഗ്രഹിക്കുന്ന സീറ്റുകൾ ഏറ്റുമാനൂരും ഇടുക്കിയും ആണെന്നും ആണ് റിപ്പോർട്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏറ്റുമാനൂർ ഇടുക്കി സീറ്റുകളിൽ ജോസഫ് ഗ്രൂപ്പ് പുനരാലോചനയ്ക്ക് തയ്യാറാകുമെന്നും സൂചനയുണ്ട്. എന്നാൽ കുട്ടനാടും കോതമംഗലവും ഒരുകാരണവശാലും വിട്ടുകൊടുക്കില്ല എന്നാണ് റിപ്പോർട്ടുകൾ. പി ജെ ജോസഫ് വിഭാഗവും നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വമ്പൻ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. 6 എംഎൽഎമാരെയെങ്കിലും നിയമസഭയിൽ എത്തിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. സിറ്റിംഗ് സീറ്റുകൾ ആയ തൊടുപുഴയും കടുത്തുരുത്തിയും കൂടാതെ ഇരിങ്ങാലക്കുട തിരുവല്ല കുട്ടനാട് കോതമംഗലം സീറ്റുകളിൽ ഉറപ്പായും വിജയിച്ചു കയറാമെന്നാണ് ജോസഫ് ഗ്രൂപ്പ് കേന്ദ്രങ്ങളുടെ ആത്മവിശ്വാസം ചങ്ങനാശ്ശേരിയിലും മികച്ച സ്ഥാനാർത്ഥി അവതരിപ്പിച്ചാൽ വിജയം കൊയ്യാമെന്നും അവർ പ്രതീക്ഷിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക