സി. എസ്. ആർ തട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. ബിജു രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കി കടവന്ത്ര പൊലീസാണ് കേസെടുത്തത്. അഭിഭാഷകയായ നിഷ പീറ്റർ, ബിജുവിൻ്റെ ജീവനക്കാരായ ബർലിൻ, വേണുഗോപാല്‍ എന്നിവരാണ് രണ്ടും മൂന്നും നാലും പ്രതികള്‍.
എറണാകുളം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 8 ൻ്റെ നിർദേശപ്രകാരമാണ് കേസെടുത്തത്. കടവന്ത്ര പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാതെ വന്നത്തോടെ മലപ്പുറം സ്വദേശി റിൻഷാദ് കോടതിയെ സമീപിയ്ക്കുകയായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ബിജുവിൻ്റെ സി. എസ്. ആർ തട്ടിപ്പിനേകുറിച്ചുള്ള ന്യൂസ് 18 വാർത്തയ്ക്ക് പിന്നാലെയാണ് പരാതി ഉയർന്നത്. തുടർന്ന് സി.എസ്. ആർ തട്ടിപ്പ് അന്വേഷിയ്ക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യേഗസ്ഥൻ അന്വേഷിയ്ക്കണമെന്നായിരുന്നു ഡി.ജി.പിയുടെ ഉത്തരവ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക







