മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ വെർച്വല്‍ അറസ്റ്റ് ഭീഷണിപ്പെടുത്തി തട്ടിപ്പിന് ശ്രമം. മുംബൈ പൊലിസാണെന്ന് വ്യാജേനയാണ് തട്ടിപ്പ് സംഘം അദ്ദേഹത്തെ സമീപിച്ചത്. സംഭവത്തില്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ സംസ്ഥാന പൊലിസ് മേധാവിക്ക് (DGP) പരാതി നല്‍കി. സംഭവത്തില്‍ സൈബർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വാട്സ്‌ആപ്പ് വഴിയാണ് മുംബൈ പൊലിസാണെന്ന് പരിചയപ്പെടുത്തി സംഘം തിരുവഞ്ചൂരിനെ ബന്ധപ്പെട്ടത്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആധാർ കാർഡ് ഉപയോഗിച്ച്‌ വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഇതില്‍ മുംബൈ പൊലിസ് കേസെടുത്തിട്ടുണ്ടെന്നുമാണ് ഇവർ അറിയിച്ചത്. കേസിന്റെ ഭാഗമായി വെർച്വല്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും മറ്റു നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും പറഞ്ഞായിരുന്നു ഭീഷണി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യം ഓഡിയോ കോളിൽ ബന്ധപ്പെട്ടും പിന്നീട് വീഡിയോ കോളിൽ ബന്ധപ്പെട്ടും ആയിരുന്നു തട്ടിപ്പ് ശ്രമം. തനിക്കെതിരെ മുംബൈയിൽ കേസ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ അത് കേരള ഡിജിപിക്ക് റഫർ ചെയ്തേക്കൂ എന്നാണ് തിരുവഞ്ചൂർ തട്ടിപ്പുകാരോട് പ്രതികരിച്ചത്. തട്ടിപ്പ് സംഘമാണ് എന്ന് മനസ്സിലാക്കി ഉടൻ തന്നെ കോൾ വിച്ഛേദിച്ച മുൻ ആഭ്യന്തരമന്ത്രി ഇത്തരം തട്ടിപ്പുകളെ കുറിച്ച് ജനങ്ങൾ ബോധവാന്മാരാകട്ടെ എന്ന ചിന്ത കൂടി കണക്കിലെടുത്താണ് പരാതി നൽകുവാൻ തീരുമാനമെടുത്തതും ഡിജിപിയെ ബന്ധപ്പെട്ടതും. സൈബർ തട്ടിപ്പുകൾക്കെതിരെ ആളുകൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിം

ശ്രദ്ധിക്കുക: ഔദ്യോഗിക ഏജൻസികളോ പൊലിസോ ഒരിക്കലും വീഡിയോ കോളിലൂടെയോ വാട്സ്‌ആപ്പിലൂടെയോ ഒരാളെ അറസ്റ്റ് ചെയ്യുകയോ പണം ആവശ്യപ്പെടുകയോ ചെയ്യില്ല. ഇത്തരം കോളുകള്‍ ലഭിച്ചാല്‍ ഉടൻ തന്നെ 1930 എന്ന നമ്പറില്‍ സൈബർ പൊലിസിനെ വിവരമറിയിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക