കേരളത്തിൽ കോൺഗ്രസിന്റെ പരമോന്നത സമിതിയായി രൂപീകരിച്ച കോർ കമ്മിറ്റിയുടെ പ്രഖ്യാപനം ഇന്നലെയാണ് ഹൈക്കമാൻഡ് നടത്തിയത്. കെപിസിസി പ്രസിഡൻറ് വർക്കിംഗ് പ്രസിഡണ്ട്മാർ പ്രതിപക്ഷ നേതാവ് കെപിസിസി അധ്യക്ഷന്മാർ എഐസിസി വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ സംസ്ഥാനത്തെ എഐസിസി ജനറൽ സെക്രട്ടറി, വനിതാ പ്രതിനിധിയായി ഷാനിമോൾ ഉസ്മാൻ എന്നിവർ ഉൾപ്പെടെ 18 അംഗ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള തന്ത്രങ്ങൾക്ക് രൂപം കൊടുക്കുവാനും പാർട്ടിയുടെ നയ രൂപീകരണത്തിനും ചുമതലപ്പെട്ടതായിരിക്കും കോർ കമ്മിറ്റി.

എന്നാൽ അനുഭവസമ്പന്നനും മുതിർന്ന നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിനെതിരെ വ്യാപക പ്രതിഷേധം പ്രവർത്തകർക്കിടയിൽ നിന്ന് ഉയരുന്നുണ്ട്. തിരുവഞ്ചൂരിന്റെ കോർ കമ്മിറ്റിയിലെ അഭാവം ഏവരെയും അമ്പരപ്പിക്കുന്നു. ഏറെക്കാലമായി പാർട്ടിയുടെ ട്രബിൾ ഷൂട്ടറായി അറിയപ്പെടുന്ന വ്യക്തിത്വമാണ് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ കൂടിയായ തിരുവഞ്ചൂർ. വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടും, കെ മുരളീധരന്റെ പരാജയത്തെ തുടർന്ന് തൃശ്ശൂരിൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി ഉണ്ടായപ്പോഴും പ്രശ്നങ്ങൾ പരിഹരിക്കുവാൻ നിർണായകമായത് തിരുവഞ്ചൂർ നടത്തിയ ഇടപെടലുകളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചില പൊതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അംഗങ്ങളെ തെരഞ്ഞെടുത്തത് എന്ന് പറയുമ്പോഴും കെപിസിസി ഭാരവാഹി പോലും ആകാതെ സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതും, കമ്മിറ്റിയിലെ ഷാനിമോൾ ഉസ്മാന്റെ സാന്നിധ്യവും ഉൾപ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പ്രവർത്തകർ മറു ചോദ്യം ഉന്നയിക്കുന്നത്. ഇപ്പോൾ കേരള നിയമസഭയിൽ കോൺഗ്രസിനുള്ള ഏറ്റവും അനുഭവസമ്പത്തുള്ള എംഎൽഎ തിരുവഞ്ചൂരാണ്. ആഭ്യന്തരമന്ത്രി എന്ന നിലയിൽ ഉൾപ്പെടെ അദ്ദേഹം കാഴ്ചവച്ച മികച്ച പ്രകടനങ്ങളും ഇന്നും നിയമസഭയിൽ അദ്ദേഹം നടത്തുന്ന നിർണായക ഇടപെടലുകളും പാർട്ടിക്ക് മുതൽക്കൂട്ടാണ്. എന്നാൽ ഈ മെറിറ്റുകൾ ഒന്നും പരിഗണിക്കാതെ അദ്ദേഹത്തെ മാറ്റി നിർത്തിയത് പാർട്ടിയുടെ നഷ്ടമാകുമെന്നും ഈ തീരുമാനത്തെ വിമർശിക്കുന്നവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക