മുന്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് നിയമസഭയ്ക്കുള്ളില്‍ നടന്ന കോടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ കടുത്ത ക്രമക്കേടുകള്‍ക്കും ഖജനാവ് കൊള്ളയ്ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.സഭയ്ക്കുള്ളിലെ നിര്‍മ്മാണങ്ങളില്‍ ഗുരുതരമായ നിയമലംഘനങ്ങളും വീഴ്ചകളും കണ്ടെത്തിയതിനെത്തുടര്‍ന്ന്, ചട്ടവിരുദ്ധമായി നല്‍കിയ മുഴുവന്‍ കരാറുകളും സ്പീക്കര്‍ അടിയന്തരമായി റദ്ദാക്കി.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പരസ്യമായ വഴിവിട്ട സഹായത്തോടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് കോടികള്‍ അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച വിവാദ ഉത്തരവുകളാണ് സ്പീക്കര്‍ ഇപ്പോള്‍ ഒറ്റയടിക്ക് റദ്ദാക്കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘അഴിമതിയും ഖജനാവ് കൊള്ളയും സഭയ്ക്കുള്ളില്‍ ഇനി ഒരു കാരണവശാലും അനുവദിക്കില്ല’ എന്ന കടുത്ത നിലപാടിലാണ് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കഴിഞ്ഞ ഭരണകാലത്ത് നിയമസഭയ്ക്കകത്ത് ഊരാളുങ്കലിന് ലഭിച്ച വിവിധ ആനുകൂല്യങ്ങളിലും കരാറുകളിലും വലിയ തോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഊരാളുങ്കലിന് സര്‍ക്കാരില്‍ നിന്നും മറ്റ് വകുപ്പുകളില്‍ നിന്നും കിട്ടുന്ന അനാവശ്യ പ്രിവിലേജുകളും വഴിവിട്ട സഹായങ്ങളും നിയമസഭയില്‍ ഇനി നടപ്പില്ലെന്ന കൃത്യമായ സന്ദേശമാണ് സ്പീക്കറുടെ ഈ നീക്കം നല്‍കുന്നത്.

ഇതിന്റെ ആദ്യപടിയായി നിയമസഭയിലെ അതിപ്രധാനമായ ശങ്കരനാരായണന്‍ തമ്പി ഹാളിന്റെ പരിപാലന ചുമതലയില്‍ നിന്ന് ഊരാളുങ്കലിനെ ഉടനടി ഒഴിവാക്കാന്‍ സ്പീക്കര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. പൂര്‍ണ്ണമായ സുതാര്യത ഉറപ്പുവരുത്തുന്നതിനായി ഈ ചുമതല ഇനി മുതല്‍ പൊതുമരാമത്ത് വകുപ്പിന് മാത്രമായിരിക്കും കൈമാറുക. ഊരാളുങ്കലിന്റെ മറവില്‍ സഭയ്ക്കുള്ളില്‍ നടന്ന മുഴുവന്‍ അഴിമതികളും വരും ദിവസങ്ങളില്‍ കൃത്യമായി പരിശോധിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ഭരണപരമായ ശക്തമായ നടപടിയുണ്ടാകുമെന്നും സ്പീക്കറോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക