പാലായില് ഇറച്ചി വില ഏകീകരിക്കാന് നടപടി. പല വ്യാപാര സ്ഥാപനങ്ങളിലും തോന്നുംപടി വില ഈടാക്കുന്നതായി പരാതി വ്യാപകമായതോടെയാണ് ഇന്നലെ വ്യാപാരികളെ വിളിച്ചുചേര്ത്ത് നഗരസഭ വിഷയം ചര്ച്ച ചെയ്തത്.വ്യാപാരികളില് ഒരു വിഭാഗം സഹകരിക്കാതെ മാറിനിന്നെങ്കിലും ബീഫിന് 435 രൂപയെന്ന് നഗരസഭ നിശ്ചയിച്ച് നല്‍കി.
പന്നിയിറച്ചി 340 രൂപയായും നിശ്ചയിച്ചു. കോഴിവില ദിവസംതോറും വ്യത്യാസം വരുന്നതിനാല് പ്രത്യേക നിരക്ക് നിശ്ചയിച്ചിട്ടില്ല. ഇതില് കൂടുതല് തുക നഗരസഭാ പരിധിയില് ഈടാക്കാന് അനുവദിക്കില്ല. കൂടുതല് വില ഈടാക്കിയാല് നഗരസഭയില് അക്കാര്യം പൊതുജനങ്ങള് അറിയിക്കണമെന്നും നിര്ദേശമുണ്ട്.നഗരസഭാ ചെയര്പേഴ്സണ് ദിയ ബിനുവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
പാലായില് ഇറച്ചി വ്യാപാരത്തില് മാനദണ്ഡങ്ങള് പാലിക്കാതെ അധികവില ഉപഭോക്താക്കളില്നിന്ന് ഈടാക്കുന്നത് ഇനി അനുവദിക്കില്ലെന്ന് നഗരസഭാ ചെയര്പേഴ്സണ് അറിയിച്ചു. നഗരസഭയുടെ നിര്ദേശം പാലാക്കാത്ത ലൈസന്സികള്ക്കെതിരേ കര്ശ നടപടി ഉണ്ടാകുമെന്നും ചെയര്പേഴ്സണ്‍ അറിയിച്ചു.

















