ഫിഷറീസ് മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി എം എം മണി എം എല്‍ എ. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിർമ്മിച്ച ചെങ്കുളം മള്‍ട്ടി സ്പീഷ്യസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന വേദിയിലാണ് മണി തന്റെ രോഷം പരസ്യമായി പ്രകടിപ്പിച്ചത്.മന്ത്രി നേരിട്ടെത്താതെ ഓണ്‍ലൈനായി ഉദ്ഘാടനം നിർവഹിച്ചതാണ് മണിയെ ചൊടിപ്പിച്ചത്.

‘മന്ത്രിയായാലും ഒരുമാതിരി പണി കാണിക്കരുത്’ എന്ന് തുറന്നടിച്ച എം എം മണി, ഞങ്ങളെയൊക്കെ എന്തിനാണ് വെറുതെ മെനക്കെടുത്തിയതെന്നും ചോദിച്ചു. തിരുവനന്തപുരത്തിരുന്ന് ഉദ്ഘാടനം നടത്തുന്നതിനെ പരിഹസിക്കുകയും ചെയ്തു. തന്റെ ഭാഷയില്‍ പലതും പറഞ്ഞുപോകുമെന്നും ഒരു പൊതുപരിപാടിയായതിനാലാണ് കടുപ്പിക്കാത്തതെന്നും എം എം മണി കൂട്ടിച്ചേർത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മേലാല്‍ തന്നെ ഇത്തരം പരിപാടികള്‍ക്ക് ക്ഷണിക്കരുതെന്ന കർശന താക്കീതും അദ്ദേഹം നല്‍കി. പ്രസംഗം പൂർത്തിയാക്കാതെയും ഉദ്ഘാടന ചടങ്ങുകള്‍ക്കായി കാത്തുനില്‍ക്കാതെയും വേദി വിട്ടിറങ്ങിയ മണിയുടെ നടപടി പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ അമ്പരപ്പിച്ചു.

മണിയുടെ വിമർശനത്തിന്‍റെ വീഡിയോ കാണാം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക