വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ താത്‌പര്യമുണ്ടോയെന്ന് ഒരു പ്രധാന രാഷ്ട്രീയപാർട്ടി ചോദിച്ചെന്ന വെളിപ്പെടുത്തലുമായി രാഹുല്‍ ഈശ്വർ രംഗത്ത്.ചെങ്ങന്നൂർ, തിരുവല്ല, കൊട്ടാരക്കര എന്നിവിടങ്ങളില്‍ മത്സരിക്കാൻ താത്‌പര്യമുണ്ടോയെന്നാണ് രാഷ്ട്രീയ പാർട്ടി ചോദിച്ചത്.

വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും കേരളത്തിന് അതാണ് നല്ലതെന്നും രാഹുല്‍ പറഞ്ഞു. കൂടാതെ മഹാത്മാഗാന്ധിയുടെ പാതയില്‍ ഹിന്ദു – മുസ്ളീം – ക്രിസ്‌ത്യൻ ഐക്യമാണ് ലക്ഷ്യം. തന്റെ രാഷ്ട്രീയമാണ് വസ്ത്രധാരണത്തിലുള്ളതെന്നും രാഹുല്‍ ഈശ്വർ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതി രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി നല്‍കിയിരിക്കുകയാണ്. രാഹുല്‍ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ കോടതി വിധിയില്‍ ആ സ്ത്രീ അതിജീവിതയല്ലെന്നാണ് പറയുന്നതെന്നാണ് രാഹുല്‍ ഈശ്വറുടെ വാദം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക