ലൈംഗികാരോപണത്തിന്റെ പേരില്‍ മനം നൊന്ത് ഇക്കഴിഞ്ഞ ദിവസം ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത വാര്‍ത്ത ഏറെ നൊമ്പരത്തോടെയാണ് ജനങ്ങള്‍ കേട്ടറിഞ്ഞത്. സ്വകാര്യ ബസില്‍ തന്റെ നേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ഷിംജിത പങ്കിട്ട വീഡിയോ ദൃശ്യങ്ങളാണ് ദീപക് എന്ന യുവാവിനെ ആത്മഹത്യയില്‍ കൊണ്ടെത്തിച്ചത്.ദുരുദ്ദേശത്തോടെ ദീപക് സ്പർശിച്ചെന്ന് ആരോപിച്ചായിരുന്നു ഷിംജിത വീഡിയോ പുറത്തുവിട്ടത്. ഇതേ തുടർന്നുള്ള മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.

അതോടെ ഷിംജിതയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലും പൊതുജനങ്ങള്‍ക്കിടയിലും പ്രതിഷേധം ഉയർന്നിരുന്നു.സെലിബ്രിറ്റികളും സാമൂഹിക പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കിട്ടു. അക്കൂട്ടത്തില്‍ വലിയ രീതിയില്‍ പ്രതിഷേധിച്ച ആളാണ് പൊതു നയ നിരൂപകനും തത്ത്വശാസ്ത്ര ഗ്രന്ഥകാരനും അഭിഭാഷകനും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വര്‍. ദീപകിന്റെ ജന്മദിനമായ ജനുവരി 17 പുരുഷാവകാശ ദിനമായി ആചരിക്കുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോഴിതാ തമ്മില്‍ തമ്മില്‍ എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ രാഹുല്‍ ഈശ്വര്‍ ചോദിച്ച ഒരു ചോദ്യമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.”48 വർഷം മുൻപ് തന്നെ ‘മി ടൂ’ ചെയ്തു എന്ന് ഒരു സ്ത്രീ പറഞ്ഞാല്‍ പുരുഷൻ ജീവിതകാലം മുഴുവൻ റേപ്പിസ്റ്റായി ജീവിക്കണോ ? അയാളെങ്ങനെ അത് ഡിസ്പ്രൂവ് ചെയ്യും ?. താങ്കളുടെ സഹോദരന്റെയോ എന്റെ സഹോദരന്റെയോ പേരില്‍ 48 വര്‍ഷം മുമ്പ് ‘മീ ടൂ’ പറഞ്ഞു, അയാള്‍ക്കെന്താണ് ലീഗലി ചെയ്യാന്‍ പറ്റുക ?…’ എന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ഒരു സ്ത്രീയോട് രാഹുല്‍ ഈശ്വര്‍ ചോദിച്ചത്. രാഹുലിന്റെ ചോദ്യം കേട്ട് എന്തു മറുപടി പറയണം എന്നറിയാതെ എന്തൊക്കെയോ മുട്ടാതട്ട് ന്യായങ്ങള്‍ പറഞ്ഞ് തടിതപ്പാന്‍ ശ്രമിക്കുന്ന സ്ത്രീയെയും വീഡിയോയില്‍ കാണാം.

വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ രാഹുലിന്റെ ചോദ്യത്തിന് നിറഞ്ഞ കൈയടിയാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. ‘ഫെമിനിച്ചി ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കാട്ടുന്നു, ഫ്രൈ ചെയ്ത് എടുത്തു , പന്ത് എപ്പോഴേ ചേച്ചിയുടെ കയ്യില്‍ നിന്ന് പോയി, രാഹുല്‍ പൊളിച്ചടുക്കി…’ എന്നതടക്കമാണ് കമന്റുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക