രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയ കേസില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍, രാഹുല്‍ ഈശ്വര്‍ എന്നിവരെ ഉള്‍പ്പെടെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. സൈബർ പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തു.മഹിള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ല സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. അഡ്വ. ദീപ ജോസഫ്, ദീപ ജോസഫ് (ഫേസ്ബുക്ക് അക്കൗണ്ട്) എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. സന്ദീപ് വാര്യര്‍ നാലാം പ്രതിയും രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയുമാണ്.
ഫേസ്ബുക്ക് പോസ്റ്റുകള്‍ പങ്കുവെച്ച പേരെടുത്ത് പറയാത്തവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവയുടെ യു.ആർ.എല്‍ ലിങ്കുകള്‍ പരാതിക്കാരി നല്‍കിയിട്ടുണ്ട്. സൈബർ അധിക്ഷേപ പരാതിയില്‍ ഓരോ ജില്ലകളിലും കേസെടുക്കാൻ എ.ഡി.ജി.പി വെങ്കിടേഷ് നിര്‍ദേശം നല്‍കി.അതിജീവിതയെ തിരിച്ചറിയുന്ന തരത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തി, സമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചു തുടങ്ങിയ പരാതികളില്‍ ഐ.ടി ആക്‌ട് 43, 66, ബി.എൻ.എസ് 72, 79 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
ഞായറാഴ്ച വൈകീട്ടോടെ തിരുവനന്തപുരം പൗഡിക്കോണത്തെ വീട്ടില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. തുടർന്ന് എ.ആർ ക്യാമ്ബിലെത്തിച്ച് സൈബർ പൊലീസ് എ.സി.പി പ്രകാശിന്‍റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. രാഹുലിന്‍റെ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

















