പത്തനംതിട്ടയില്‍ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം നിന്ന് അയല്‍ക്കാരനായ സിഐ. സൈബര്‍ സെല്‍ സിഐ സുനില്‍ കൃഷ്ണനാണ് 13കാരിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലെ പ്രതി കിളികൊല്ലൂര്‍ സ്വദേശി ശങ്കരന്‍കുട്ടിക്കായി ജാമ്യം നിന്നത്.ഒന്നര മാസം മുമ്ബാണ് ശങ്കരന്‍കുട്ടിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് അറസ്റ്റിലായ ഇയാള്‍ 40 ദിവസം റിമാന്‍ഡിലായിരുന്നു.
ഡിസംബര്‍ 30ന് ജാമ്യം ലഭിച്ചു. ഇതിനുള്ള രണ്ട് ജാമ്യക്കാരില്‍ ഒരാള്‍ സിഐ സുനില്‍കൃഷ്ണയായിരുന്നു.എന്നാല്‍, തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യത്തിലാണ് സഹായം നല്‍കിയതെന്നാണ് സുനില്‍ കൃഷ്ണന്റെ വാദം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
വിവരം ചോര്‍ന്നതോടെ സുനില്‍ കൃഷ്ണന്‍ ജാമ്യം ഒഴിഞ്ഞു. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. സുനിലിനെതിരെ വകുപ്പുതല അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















