ഇന്ന് രാജ്യത്തെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പ്രദേശം കേരളത്തില്‍. വടക്കേ ഇന്ത്യയില്‍ ശക്തമായ ശൈത്യകാലവും പുകമഞ്ഞുമാണ് ഇതിന് കാരണമായത്.കോഴിക്കോടാണ് ഇന്ന് രാജ്യത്ത് ഏറ്റവും ചൂട് രേഖപ്പെടുത്തിയത്. 34.2 ഡിഗ്രി സെല്‍ഷ്യസാണ് കോഴിക്കോട്ടെ താപനില. സംസ്ഥാനത്ത് രണ്ടാമത് കോട്ടയം ജില്ലയാണ്-34 ഡിഗ്രി.
പാലക്കാട് 28.5 ഡിഗ്രി സെല്‍ഷ്യസാണ് ഉയർന്ന താപനില.ശ്രീലങ്കയ്‌ക്ക് സമീപമായി ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ചക്രവാതചുഴിയുടെ സ്വാധീനം പകല്‍ സമയത്ത് ചൂട് കൂടാനിടയായി. മൂന്നാറില്‍ ഇന്ന് കുറഞ്ഞ താപനില 14.9 ഡിഗ്രിയാണ്, ഉയർന്ന താപനില 21.8 ഡിഗ്രിയും.
വടക്കേ ഇന്ത്യയില്‍ ശൈത്യം കനത്തതോടെ മിക്കയിടത്തും പരമാവധി ചൂട് 20 ഡിഗ്രിയില്‍ താഴെയാണ്. ചില സംസ്ഥാനങ്ങളില്‍ ശൈത്യ തരംഗത്തിന് വരുംദിവസങ്ങളില്‍ സാദ്ധ്യതയുണ്ട്. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഡല്‍ഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ശൈത്യ തരംഗത്തിനിടയുള്ളത്.





