മോഹൻലാലിനെ നായകനാക്കി കന്നഡ സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിർവഹിച്ച ബ്രഹ്മാണ്ഡ ചിത്രമാണ് ‘വൃഷഭ’.കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മോശം പ്രതികരണമാണ് പലയിടങ്ങളിലും ലഭിക്കുന്നത്. അടുത്ത കാലത്തായി റിലീസിനെത്തിയ മോഹൻലാല്‍ ചിത്രങ്ങളില്‍ ഏറ്റവും കുറവ് ഓപ്പണിങ് കളക്ഷൻ കിട്ടയ ചിത്രവും വൃഷഭയാണെന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ ചിത്രം തിരഞ്ഞെടുത്ത മോഹൻലാലിനെ ട്രോളി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് ടെലിവിഷൻ താരം സരിത ബാലകൃഷ്ണൻ. “ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണപ്പോള്‍ അദ്ദേഹം ‘ഗ്രാവിറ്റി’ കണ്ടുപിടിച്ചു. പക്ഷേ, സംവിധായകൻ നന്ദകിഷോറിന് ഡേറ്റ് കൊടുക്കുമ്ബോള്‍ ലാലേട്ടന്റെ തലയില്‍ വീണത് എന്തായിരിക്കും” എന്നാണ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ സരിത ചോദിക്കുന്നത്.
സരിതയുടെ കുറിപ്പിന്റെ പൂർണരൂപം
“ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണപ്പോള്‍ അദ്ദേഹം ‘ഗ്രാവിറ്റി’ കണ്ടുപിടിച്ചു. പക്ഷേ, സംവിധായകൻ നന്ദകിഷോറിന് ഡേറ്റ് കൊടുക്കുമ്ബോള്‍ ലാലേട്ടന്റെ തലയില്‍ വീണത് എന്തായിരിക്കും! തിയേറ്ററില്‍ നിന്ന് ഇറങ്ങിയപ്പോള്‍ വണ്ടി പോലും സ്റ്റാർട്ട് ആകുന്നില്ല, വണ്ടിക്കുപോലും താങ്ങാൻ പറ്റാത്തത്ര ‘നെഗറ്റീവ് വൈബ്’ ആയിരുന്നു പടത്തിന്.
കുടുംബസമേതം ധൈര്യമായി പോകാം… പോയിട്ട് കൊടുത്ത കാശ് ഓർത്ത് എല്ലാവർക്കും കൂടി കെട്ടിപ്പിടിച്ച് കരയാം! ക്രിസ്തുമസിന് ഇത്രയും വലിയൊരു ‘പണി’ തന്നതിന് നന്ദി. ലാലേട്ടാ.. ഇഷ്ടമാണ്, പക്ഷേ ഇത് ഇത്തിരി കൂടിപ്പോയി! മസ്റ്റ് വാച്ച് (If you want to cry for your money)!” സരിത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

















