ഫുട്‍ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരം ഇന്ന് രാത്രി 12.30 ന് ആണ് നടക്കുന്നത്. മത്സരം കാണാനിരിക്കുന്ന വിദ്യാർത്ഥികള്‍ക്ക് സന്തോഷവാർത്തയായിട്ടാണ് അവധി പ്രഖ്യാപനം എത്തിയത്. എന്നാല്‍ ഈ അവസരത്തില്‍ എം എം മണി പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘അവധി മാത്രം കൊണ്ട് കാര്യമില്ല, ഫൈനല്‍ കാണണമെങ്കില്‍ സണ്ണിച്ചായൻ കൂടി കനിയണം. കറന്റിനും ഗ്യാരന്റി വേണം’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് മഴയില്ലെന്ന പേരില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പവർകട്ട് ആണ്. ഇത് കളി കാണാനിരിക്കുന്ന ഫുട്ബോള്‍ പ്രേമികള്‍ക്ക് തിരിച്ചടി ആയിരിക്കും. ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ സമയത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കാമെന്ന് ആണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇന്ന് പ്രതികരിച്ചത്. ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. ഉത്തരവ് ഉടൻ പുറത്തിറങ്ങും.
അതേസമയം ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ സംസ്ഥാനത്ത് വൈദ്യുതി തടസമുണ്ടാകാതിരിക്കാൻ സർക്കാർ നടപടികള്‍ സ്വീകരിക്കണമെന്ന് പി എ മുഹമ്മദ് റിയാസ് എംഎല്‍എ. മെസ്സി ഹെഡ് ചെയ്യാൻ പോയപ്പോള്‍ കരണ്ടു പോയ അനുഭവം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി തടസം നേരിടേണ്ടി വരുന്നത് അതീവ ഗൗരവകരമായ സാഹചര്യമാണെന്നും, ഇക്കാര്യത്തില്‍ യുഡിഎഫ് സർക്കാർ നല്‍കുന്ന ഉറപ്പുകള്‍ മുൻകാലങ്ങളില്‍ പാളിയ ചരിത്രമാണുള്ളത് എന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം യുഡിഎഫ് സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

















