തങ്ങൾ പ്രതിനിധീകരിക്കുന്ന പാർട്ടിയെ അന്ധമായി പിന്തുണയ്ക്കുകയും സാമാന്യ യുക്തിക്ക് നിരക്കാത്ത വിധം ന്യായീകരിക്കുകയും ചെയ്യുന്ന പ്രവർത്തകരെയും അനുഭാവികളെയും കേരളത്തിൽ പല പേരുകളിലും വിശേഷിപ്പിക്കാറുണ്ട്. കോൺഗ്രസിനെ ന്യായീകരിക്കുന്നവരെ ‘കൊങ്ങി’ എന്നും, കമ്മ്യൂണിസ്റ്റ് പാർട്ടിയെ ന്യായീകരിക്കുന്നവരെ ‘കമ്മി’ എന്നും സംഘപരിവാർ പ്രസ്ഥാനങ്ങളെ ന്യായീകരിക്കുന്നവരെ സംഘി എന്നുമാണ് ഇത്തരത്തിൽ വിശേഷിപ്പിക്കാറുള്ളത്. ഇതിൽ തന്നെ ഒരു പടികൂടി കടന്ന് അന്ധമായി തങ്ങളുടെ പ്രസ്ഥാനത്തിന് വേണ്ടി ന്യായവാദങ്ങൾ നിരത്തൽ നടത്തുന്നവരെ ‘അന്തം കൊങ്ങി’, ‘അന്തം കമ്മി’, ‘അന്തം സംഘി’ എന്നെല്ലാം ആണ് വിശേഷിപ്പിക്കുന്നത്.
ഇത്തരം അന്തം കമ്മികളുടെ പട്ടിക എടുത്താൽ കേരളത്തിലെ തന്നെ ഒന്നാം പേരുകാരൻ ആര് എന്ന് ചോദ്യത്തിന് ജെയ്ക്ക് സി തോമസ് എന്ന മറുപടി പറയേണ്ടി വരും. അത്രമാത്രം അന്ധമായി, സാമാന്യ യുക്തിക്ക് നിരക്കാത്ത നിലയിൽ, എത്രയെല്ലാം സ്വയം പരിഹാസ്യനായാലും സിപിഎമ്മിന് വേണ്ടി ന്യായീകരണം നിരത്താൻ ജെയ്ക്കിനെ പോലെ മറ്റൊരാൾക്കും കഴിയില്ല. ഇതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം മലയാള മനോരമ ചാനലിൽ നടന്ന പ്രൈം ടൈം ഡിബേറ്റിലെ ഇദ്ദേഹത്തിൻറെ പ്രകടനം.
ചർച്ചയുടെ ഏറ്റവും അവസാന നിമിഷങ്ങളിൽ സഹപാനലിസ്റ്റുകളും, മോഡറേറ്ററായ അവതാരകയും ആവർത്തിച്ചാവർത്തിച്ച് വയനാട് ദുരന്തബാധിതർക്ക് വേണ്ടി സംസ്ഥാന സർക്കാർ ഇതുവരെ എത്ര രൂപ ചിലവാക്കി എന്ന ചോദ്യം ഉയർത്തിയപ്പോൾ ഒരു നിമിഷം കൊണ്ട് മറുപടി പറഞ്ഞു തീർക്കാവുന്ന കാര്യത്തിന് മറുപടിയില്ലാത്തതിനാൽ അതുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ കഠിന കഠോര ഭാഷയിൽ പുലമ്പുന്ന യുവ വിപ്ലവ നേതാവിനോട് സാമാന്യ ബുദ്ധിയുള്ള ഏതൊരു മലയാളിക്കും സഹതാപവും പുച്ഛവും മാത്രമേ തോന്നുകയുള്ളൂ. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉപയോഗിച്ച ഭാഷാ ശൈലി കടമെടുത്താൽ ജെയ്ക്ക് സി തോമസ് തൂറി മെഴുകുകയായിരുന്നു എന്ന് പറയേണ്ടിവരും. വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം.
"ഇതാണ് യഥാർത്ഥ അന്തം കമ്മി": വയനാട് ദുരന്തബാധിതർക്ക് വേണ്ടി എത്ര രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചു എന്ന ചോദ്യത്തിന് ജെയ്ക്ക് സി തോമസ് പറയുന്ന മറുപടി കേൾക്കൂ pic.twitter.com/xTW8oIyvds
— Thomas R V Jose (@thomasrvjose) September 17, 2024
Video Courtesy: Manorama News

















