പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന ആരോപണങ്ങള്‍ ശക്തിപ്പെടുമ്ബോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിന്‍റെ ഭാര്യയുടെ കവിത. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതികള്‍ ആണ് കവിതയുടെ പ്രമേയമെന്നാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്. സ്വപ്നങ്ങളെ ചാലിച്ച പിഞ്ചു പൂവിനെ പിച്ചിച്ചീന്തിയ കാപാലികാ, നീ ഇത്രയും ക്രൂരനോ? എന്നാണ് ടി സിദ്ദിഖിന്‍റെ ഭാര്യയായ ഷറഫുന്നീസ കവിതയിലൂടെ ചോദിക്കുന്നത്. അവളെ തളക്കാൻ ശ്രമിച്ച ചോരപുരണ്ട നിന്‍റെ പല്ലുകള്‍ക്ക് ദൈവം ഒരിക്കലും ശക്തി തരില്ലെന്നും നിന്നില്‍ സേവനം ചെയ്തത് സാത്താനായിരുന്നു എന്നും ഷറഫുന്നീസ കുറിക്കുന്നുണ്ട്.

ഷറഫുന്നീസയുടെ കവിത വായിക്കാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചുറ്റുംവിഷം തൂകിയ പാമ്ബുകള്‍എന്നെവരിഞ്ഞുമുറുക്കുന്നു…ഉറക്കം എനിക്ക്അന്യമായി തീരുന്നു. പൊളിഞ്ഞ ഗർഭപാത്രത്തിന്റെ നിലവിളി-സ്വപ്നങ്ങളെ ചാലിച്ച പിഞ്ചു പൂവിനെ പിച്ചിച്ചീന്തിയ കാപാലികാ,നീ ഇത്രയും ക്രൂരനോ?

ഗർഭപാത്രത്തില്‍ കയ്യിട്ടു ഞെരടി, ചോര കുടിച്ച രക്തരാക്ഷസാ…നീ ഇത്ര ക്രൂരനോ? നീയും ഒരു അമ്മയുടെ ഉദരത്തില്‍ ജന്മം കൊണ്ട മഹാപാപിയോ?ഒരു പാവം പെണ്ണിന്റെ ഹൃദയം പതിയെ തൊട്ട്, പ്രണയം പുലമ്ബി കടിച്ചു പറിച്ചത് ജീവനുള്ള മാംസപിണ്ഡം ആയിരുന്നു. കാർക്കി തുപ്പിയത് വിശുദ്ധ വസ്ത്രത്തിലുമായിരുന്നു…

ചീന്തിയ ചിറകുമായി ആത്മാവ് വട്ടമിട്ട് പറക്കുമ്ബോള്‍,ശാന്തി കണ്ടെത്താനാകാതെ…അവളെ തളക്കാൻ ശ്രമിച്ചചോരപുരണ്ട നിന്റെപല്ലുകള്‍ക്ക്ദൈവം ഒരിക്കലും ശക്തി തരില്ല. അവിടെ നിന്നില്‍ സേവനം ചെയ്തത് സാത്താനായിരുന്നു. ഇത്-രക്തത്തില്‍ എഴുതപ്പെട്ട, ചോര പൊടിഞ്ഞആത്മാവിന്റെ വിധി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക