രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ട് കരുനാഗപ്പളളി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ സി ആര്‍ മഹേഷ്. രാഹുലിന്റെ അടൂരിലെ വീട്ടിലെത്തിയാണ് സി ആര്‍ മഹേഷ് കൂടിക്കാഴ്ച നടത്തിയത്. ഇക്കാര്യം സി ആര്‍ മഹേഷ് തന്നെയാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്തുവിട്ടത്.
രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം ഇരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ‘ഏറെ കാലത്തിന് ശേഷം പ്രിയപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടുമുട്ടി’ എന്നാണ് ചിത്രത്തോടൊപ്പം സി ആര്‍ മഹേഷ് കുറിച്ചത്. ഈ ചിത്രത്തിന് കമന്റുമായി രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തെത്തി. ‘അത്രമേല്‍ പ്രിയപ്പെട്ടവന്‍, ചേര്‍ത്തുനിര്‍ത്തുന്നൊരുത്തന്‍’ എന്നാണ് രാഹുല്‍, സി ആര്‍ മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കുറിച്ചത്.
പാലക്കാട് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ലൈംഗികാതിക്രമ പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. മൂന്ന് ലൈംഗികപീഡന പരാതികളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നത്. രണ്ടു കേസുകളിൽ മുൻകൂർ ജാമ്യവും ഒരു കേസിൽ അറസ്റ്റിലായി ജയിൽവാസം അനുഷ്ഠിക്കുന്നതിനിടെ സ്ഥിരം ജാമ്യവും നേടിയാണ് രാഹുൽ പുറത്തിറങ്ങിയത്. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട എങ്കിലും യുഡിഎഫിനു വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ സജീവ പ്രചരണം ആണ് തെരഞ്ഞെടുപ്പ് കാലത്ത് രാഹുൽ നടത്തിയത്.

















