രാജസ്ഥാനിലെ ശ്രീഗംഗാനഗർ ഗവണ്‍മെന്റ് വെറ്ററിനറി കോളേജിലെ മൂന്നാംവർഷ വിദ്യാർത്ഥിനിയായ കണ്ണൂർ ചക്കരക്കല്‍ സ്വദേശി പൂജ (23) ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളേജിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ് പൂ‌ജ. മരണത്തിനുപിന്നിലെ കാരണം ഇതുവരെ വ്യക്തമല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

നവംബർ 28ന് രാത്രികോളേജ് ഹോസ്റ്റലില്‍ വച്ച്‌ പെണ്‍കുട്ടി ആത്മഹത്യ ചെയ്തെന്നാണ് വിവരം.പൊലിസ് സംഭവത്തിന്റെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചത് അടുത്ത ദിവസമാണ്. രാജസ്ഥാൻ പൊലിസിന്റെ സഹായത്തോടെ മൃതദേഹം പരിശോധനയ്ക്ക് ശേഷം കേരളത്തിലേക്ക് കൊണ്ടുവന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാവിന്മൂലയിലെ സാധാരണ കുടുംബത്തിലാണ് പൂജ ജനിച്ചു വളർന്നത്. വിദ്യാഭ്യാസത്തോടുള്ള താല്‍പ്പര്യവും കരിയർ ലക്ഷ്യങ്ങളും അവളെ മറ്റു പലരില്‍ നിന്നും വ്യത്യസ്തയാക്കി. വെറ്ററിനറി ഫീല്‍ഡിലെ സാധ്യതകള്‍ കണ്ട് കുടുംബം പൂജയെ രാജസ്ഥാനിലെ പ്രശസ്തമായ ഈ കോളേജിലേക്ക് ചേർത്തു. എന്നാല്‍, അപ്രതീക്ഷിതമായ ഈ സംഭവം കുടുംബത്തെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.പൂജയുടെ സുഹൃത്തുക്കള്‍ പറയുന്നത്, അവള്‍ ഏറെ സന്തോഷവതിയും ഊർജസ്വലയുമായിരുന്നു എന്നാണ്. എന്തെങ്കിലും മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. അന്വേഷണത്തിലൂടെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുമെന്നാണ് പ്രതീക്ഷ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെല്‍പ്പ്ലൈൻ നമ്ബരുകള്‍ – 1056, 0471- 2552056)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക