രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇരകളില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുമ്ബോള്‍ നിരവധി യുവതികള്‍ക്ക് പുറമേ 17 വയസിന് താഴെയുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. സംഭവത്തിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചാല്‍ പോക്സോ വകുപ്പും രാഹുലിനെതിരെ ചുമത്തുന്നതാണ്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചൂഷണത്തിനിരയായ യുവതികളുടെ മൊഴി അന്വേഷണ സംഘം എടുത്തിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലെനെതിരെ പരാതികള്‍ നല്‍കാൻ യുവതികള്‍ തയ്യാറായാല്‍ ഒരു ഡസനോളം പരാതികളും കേസും ഉണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. തൃശൂരിലെ കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ക്കും ദുരനുഭവം ഉണ്ടത്രേ. എന്നാല്‍ അവരും പരാതി നല്‍കാൻ തയ്യാറാകാതെ മാറി നില്‍ക്കുകയാണ്.
രാഹുലിനെതിരെ പോക്സോ ഉള്‍പ്പെടെയുള്ള കേസ് വരാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസിന്റെ തലപ്പത്ത് ഉള്ളവർക്കും പ്രതിപക്ഷ നേതാവിനും നേരത്തെ അറിയാമായിരുന്നു. രാഹുലിനെ ഒരു ശതമാനമെങ്കിലും പിന്തുണച്ചാല്‍ പാർട്ടിയും മുന്നണിയും കുഴിയില്‍ വീഴുമെന്ന് വി ഡി സതീശന് അറിയാമായിരുന്നു. കൂടുതല്‍ പരാതികളും 17 കാരിയുടെ പരാതിയും വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. അതിനാല്‍ തന്നെയാണ് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസും രാഹുല്‍ മാങ്കൂട്ടത്തിലെ പുറത്താക്കിയതും അനുകൂലിക്കാത്തതും. രാഹുലിനെ പിന്തുണയ്ക്കുന്നവർക്ക് പോലും രാഷ്ട്രീയ ജീവിതം തകരുമെന്നും കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ കണക്ക് കൂട്ടുന്നു.ഇതോടെ വി ഡി സതീശൻ എടുത്ത നിലപാടാണ് ശരി എന്നും പാർട്ടിയെ ചെളിയില്‍ വീഴ്ത്താൻ രാഹുല്‍ വിവാദത്തിനായിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിൽ പോയത്ചുവന്ന കാറിലാണെന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു. സ്വന്തം വാഹനം ഫ്ലാറ്റില്‍ നിർത്തിയിട്ട ശേഷമാണ് മറ്റൊരു കാറില്‍ രാഹുല്‍ പോയത്. കേസെടുത്ത് നാലാം ദിവസവും രാഹുല്‍ എവിടെയാണെന്നു കണ്ടെത്താനായിട്ടില്ല. രാഹുല്‍ ചുവന്ന കാറില്‍ പാലക്കാടുനിന്ന് പോയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മനസ്സിലായത്. നമ്ബർ പരിശോധിച്ചപ്പോള്‍, കാർ ഒരു സിനിമാ താരത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.

















