വൈക്കത്ത് സിപിഐ ഓഫീസില്‍ കർഷകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെല്ലപ്പൻ പുളിക്കശേരിയാണ് മരിച്ചത്.തലയാഴം സിപിഐ ഓഫീസില്‍ തൂങ്ങി മരിച്ച നിലയിലാണ് കർഷകനെ കണ്ടെത്തിയത്.

സിപിഐ ജില്ലാ നേതാക്കള്‍ ഉപജീവനമാർഗം ഇല്ലാതാക്കിയെന്ന് ഇദ്ദേഹം പരാതിപ്പെട്ടിരുന്നു.സിപിഐ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെയും ഇദ്ദേഹം രംഗത്തെത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നാലെയാണ് ഇദ്ദേഹത്തെ സിപിഐ ഓഫീസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്ഥലത്ത് പോലീസ് എത്തിച്ചേർന്നിട്ടുണ്ട്. ആർഡിഒ സ്ഥാനത്തെത്താതെ മൃതദേഹം അഴിച്ച്‌ മാറ്റാനാവില്ലെന്നാണ് നാട്ടുകാർ നിലപാടറിയിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക