ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ പ്രതിക്കൂട്ടിലാക്കി സിഐയുടെ ആത്മഹത്യക്കുറിപ്പ്. ഗുരുതര ആരോപണങ്ങളാണ് സിഐയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. കോഴിക്കോട് വടകര ഡിവൈഎസ്പി ഉമേഷിനെതിരെയാണ് ആരോപണം. അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

രണ്ടാഴ്ച മുൻപ് ചെർപ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐ ബിനു തോമസിൻ്റെ 32 പേജുള്ള ആത്മഹത്യക്കുറിപ്പിലാണ് ഡിവൈഎസ്പിയുടെ പേരുള്ളത്. 2014ല്‍ സിഐ ആയിരുന്ന നിലവില്‍ ഡിവൈഎസ്പിയായ ഉമേഷിനെതിരെയാണ് സിഐ ബിനു തോമസിൻ്റെ ആത്മഹത്യക്കുറിപ്പിലെ വെളിപ്പെടുത്തല്‍. അനാശാസ്യ കേസില്‍ പാലക്കാട് ജില്ലയില്‍ അറസ്റ്റിലായ യുവതിയുടെ വീട്ടില്‍ അന്നു തന്നെയെത്തി ഉമേഷ് പീഡിപ്പിച്ചുവെന്നാണ് വെളിപ്പെടുത്തൽ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമ്മയും 2 മക്കളുമുളള വീട്ടില്‍ സന്ധ്യാ സമയത്ത് എത്തിയാണ് യുവതിയെ കീഴ്പ്പെടുത്തിയതെന്നും ആത്മഹത്യക്കുറിപ്പിലുണ്ട്. കേസ് ഒതുക്കാനും മാധ്യമങ്ങളില്‍ വാർത്ത വരാതിരിക്കാനും യുവതിക്ക് മുൻപില്‍ പൊലീസ് ഉദ്യോഗസ്ഥന് കീഴടങ്ങുകയല്ലാതെ മാർഗമില്ലായിരുന്നുവെന്നും കുറിപ്പിലുണ്ട്. തൊട്ടില്‍പ്പാലം സ്വദേശിയാണ് 52കാരനായ ബിനു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക