വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കി. കോട്ടയം അഡീഷണല്‍ എസ്പി ആയാണ് നിയമനം. സ്ഥാനക്കയറ്റം നല്‍കുന്ന പട്ടികയില്‍ മധുബാബുവിനെ ഉള്‍പ്പെടുത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.കസ്റ്റഡി മർദനങ്ങള്‍ ഉള്‍പ്പടെ നിരവധി പരാതികള്‍ മധുബാബുവിനെതിരെ ഉയർന്നിട്ടുണ്ട്.
സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ്റെ നേതാവ് ആണ് ഡിവൈഎസ്പി മധുബാബു. വിവാദങ്ങള്‍ ഉയർന്നിരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ നിന്നുപോലും മാറ്റിനിർത്തിയിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
എന്നാല്‍, പ്രൊമോഷൻ യോഗം ചേരുന്നതിന് മുൻപ് എല്ലാ ആരോപണങ്ങളിലും മധുബാബു കോടതിയില്‍ പോയി സ്റ്റേ വാങ്ങുകയും തീർപ്പാക്കുകയും മറ്റും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനക്കയറ്റപട്ടികയില്‍ മധുബാബുവിനെ ആഭ്യന്തരവകുപ്പ് ഉള്‍പ്പെടുത്തിയത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















