ചങ്ങരംകുളത്ത് കണ്ടെയ്‌നർ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്ബ് കാറിനുള്ളില്‍ തുളച്ചു കയറി യുവതിക്ക് ദാരുണാന്ത്യം. എടപ്പാള്‍ സ്വദേശിനി ആതിരയാണ് (27)മരിച്ചത്. തൃശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കടവല്ലൂരിലാണ് അപകടമുണ്ടായത്.
ചങ്ങരംകുളം ഭാഗത്ത് നിന്നും പോകുകയായിരുന്ന കണ്ടെയ്‌നർ ലോറിയുടെ മുകള്‍ ഭാഗം റോഡിലേക്ക് ചാഞ്ഞ് നിന്നിരുന്ന തണല്‍മരത്തില്‍ തട്ടിയതിനെ തുടർന്ന് മുറിഞ്ഞുവീണിരുന്നു. ഈ കൊമ്ബ് ലോറിക്ക് പുറകിലായി വരികയായിരുന്ന, ആതിര സഞ്ചരിച്ച കാറിനകത്തേക്ക് തുളച്ചു കയറുകയായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
കാറിന്റെ മുൻ സീറ്റിലായിരുന്നു ആതിര. കാറിന്റെ മുൻവശം വഴി തുളച്ചുകയറിയ കൊമ്ബ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിൻവശത്തെ ചില്ലുകൂടി തകർത്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















