രാഷ്ട്രപതിയുടെ റഫറൻസില്‍ സുപ്രധാന വിധിയുമായി സുപ്രിംകോടതി. ബില്ലുകള്‍ കാരണമില്ലാതെ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ബില്ലുകള്‍ തടഞ്ഞുവെയ്ക്കുന്നതില്‍ ഗവർണ്ണർമാരുടെ വിവേചനാധികാരം പരിമിതമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൻ്റെ വിധി. വിശദമായി ചുവടെ വായിക്കാം.

സുപ്രീം കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • ബില്ലുകള്‍ പിടിച്ചു വയ്ക്കുന്നത് ശരിയല്ല.
  • കൃത്യമായ ആശയവിനിമയം ഇല്ലാതെ ബില്ല് പിടിച്ചു വയ്ക്കരുത്.
  • ഗവർണർ പ്രവർത്തിക്കുന്നത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ച്‌.
  • ബില്ലില്‍ ഗവർണർക്കുംരാഷ്ട്രപതിക്കും വിവേചനാധികാരമുണ്ട്.
  • വിവേചന അധികാരം എന്തൊക്കെയാണെന്ന് ഭരണഘടന പറയുന്നുണ്ട്.
  • മണി ബില്‍ അല്ലെങ്കില്‍ ബില്ലുകള്‍ തിരിച്ചയയ്ക്കാൻ ഗവർണ്ണർക്ക് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.
  • അനുച്ഛേദം 200 അനുസരിച്ച്‌ ഗവർണ്ണർക്ക് വിവേചനാധികാരമില്ല.
  • ബില്ലുകള്‍ തടഞ്ഞുവെയ്ക്കുന്നതിനേക്കാള്‍ ഉചിതം തിരിച്ചയയ്ക്കുന്നത്.
  • രണ്ടാമതും പാസാക്കിയ ബില്ലുകളില്‍ ഗവർണർമാർക്ക് മറ്റൊരു സാധ്യതയില്ല

അംഗീകാരം നല്‍കാൻ സാധിക്കില്ലെങ്കില്‍ ബില്ലുകള്‍ ഗവർണർ മടക്കി അയക്കണമെന്നും സുപ്രിം കോടതി വ്യക്തമാക്കി.ബില്ലുകളില്‍ ഭരണഘടനാപരമായ തീരുമാനം ഗവർണർ എടുക്കണം. ജുഡീഷ്യല്‍ ഉത്തരവിലൂടെ സമയപരിധി നിശ്ചയിക്കാൻ ആവില്ല എന്നും കോടതി വ്യക്തമാക്കി. ഗവര്‍ണ്ണര്‍ ചുമതല നിര്‍വ്വഹിച്ചില്ലെങ്കില്‍ കോടതിക്ക് ഇടപെടാം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് പ്രധാനം.

നേരത്തേ പുറപ്പെടുവിച്ച വിധി തള്ളി: ഗവർണർക്ക് ഒപ്പിടാൻ 3 മാസം എന്ന സമയപരിധി നിർദേശമാണ് തള്ളിയത്. സുപ്രധാനവിഷയത്തില്‍ ഗവർണർക്ക് ഒപ്പമാണ്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരിക്കേണ്ടത്. സംസ്ഥാനത്ത് രണ്ട് എക്സിക്യൂട്ടീവ് അധികാരങ്ങള്‍ ഉണ്ടാകരുതെന്നും സുപ്രീം കോടതി സുപ്രിംകോടതി വ്യക്തമാക്കി.തീരുമാനം ഏകകണ്ഠമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക