പട്ടാപ്പകല്‍ ജ്വല്ലറിയില്‍ മോഷണശ്രമം. പന്തീരാങ്കാവിലാണ് സംഭവം. മോഷണം നടത്താൻ ശ്രമിച്ച യുവതിയെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പിന്നാലെ ആത്മഹത്യാശ്രമം നടത്തിയ സ്ത്രീയെ നാട്ടുകാർ കെട്ടിയിട്ടു.

പന്തീരാങ്കാവിലെ സൗപർണിക ജ്വല്ലറിയിലാണ് നാടകീയമായ സംഭവങ്ങളുണ്ടായത്. ജ്വല്ലറിയിലെത്തിയ യുവതി അനാവശ്യമായി സെയില്‍സ്മാനുമായി തർക്കിക്കുകയായിരുന്നു. ഇതിനിടെ കടയുടമ ഇടപെടുകയും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രശ്നം സംസാരിക്കുന്നതിനിടെയാണ് യുവതി ആഭരണം മോഷ്ടിക്കാൻ ശ്രമിച്ചത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ഈ സമയത്താണ് കയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണയൊഴിച്ച്‌ ഇവർ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. നാട്ടുകാരും ജ്വല്ലറി ജീവനക്കാരും ഇത് തടയുകയും സ്ത്രീയെ കെട്ടിയിടുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക