ചലച്ചിത്ര നടി ഊർമിള ഉണ്ണി ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. കൊച്ചിയില്‍ വച്ച്‌ നടന്ന ചടങ്ങിലാണ് ഊർമിള ഉണ്ണി ബിജെപി അംഗത്വം സ്വീകരിച്ചത്. ചലച്ചിത്ര നിർമാതാവായ ജി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ ഷാള്‍ അണിയിച്ച്‌ ഊർമിള ഉണ്ണിയെ സ്വീകരിച്ചു. നൃത്തം, സീരിയല്‍, സിനിമ എന്നീ രംഗങ്ങളില്‍ സജീവമായ താരമാണ് ഊർമിള ഉണ്ണി. മലയാളികളുടെ പ്രിയതാരം സംയുക്ത വർമ്മയുടെ അടുത്ത ബന്ധുകൂടിയാണ് ഇവർ.

താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധികയാണെന്ന് ഊർമിള ഉണ്ണി പ്രതികരിച്ചു. ആദ്യം മുതലേ മനസുകൊണ്ട് ബിജെപിയായിരുന്നു. എന്നാല്‍ ഇപ്പോഴാണ് പ്രവർത്തന രംഗത്ത് സജീവമാകാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഊർമിള ഉണ്ണിയുടെ ബിജെപി പ്രവേശനമെന്നതും ശ്രദ്ധേയം. കൊച്ചി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ഊർമ്മിള ഉണ്ണി രംഗത്ത് എത്താനുള്ള സാധ്യതകളും ഇതിനാൽ തന്നെ സജീവമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ നിരവധി പ്രമുഖരെ പാർട്ടിയിലേക്ക് എത്തിക്കുവാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ബിജെപി. എല്ലാ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും ഇത്തരം ഗിമിക്കികളുമായി ബിജെപി രംഗത്തെത്താറുണ്ട്. എന്നാൽ പാർട്ടിയിൽ ചേർന്ന പലരും പിന്നീട് പാർട്ടിയോട് അകൽച്ച പാലിക്കുന്ന കാഴ്ചയും കേരളത്തിൽ സർവ്വസാധാരണമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക