ശ്രീലങ്കയില്‍ ഓട്ടോറിക്ഷയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യവേ തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് യുവതി. ന്യൂസിലൻഡ് സ്വദേശിനിയായ യുവതിയാണ് തന്റെ ശ്രീലങ്കൻ യാത്രയിലുണ്ടായ ദുരനുഭവം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ഓട്ടോയില്‍ തനിച്ച് യാത്ര ചെയ്യുകയായിരുന്ന തന്നെ സ്കൂട്ടറില്‍ പിന്തുടർന്നെത്തിയ യുവാവ് ലൈംഗികബന്ധത്തിന് ക്ഷണിച്ചെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. അതിനുശേഷം യുവാവ് തന്റെ മുന്നില്‍നിന്ന് സ്വയംഭോഗം ചെയ്തെന്നും യുവതി പറയുന്നു.തന്നെ ശ്രീലങ്കൻ യുവാവ് ലൈംഗികബന്ധത്തിന് ക്ഷണിക്കുന്ന വീഡിയോയും യുവതി ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. ലൈംഗികബന്ധത്തിന് ക്ഷണിച്ചതിന് ശേഷമാണ് അയാള്‍ സ്വയംഭോഗം ചെയ്തതെന്നും യുവതി വെളിപ്പെടുത്തുന്നു.
‘യാത്രയുടെ നാലാം ദിവസമാണ് സ്കൂട്ടറില്‍ എത്തിയ ശ്രീലങ്കൻ യുവാവ് എന്നെ പിന്തുടരാൻ തുടങ്ങിയത്. ആദ്യം അവൻ ഞാൻ സഞ്ചരിച്ച ഓട്ടോയെ ഓവർടേക്ക് ചെയ്തു, പിന്നീട് സ്പീഡ് കുറച്ച് ഓട്ടോയെ കയറ്റിവിട്ടു. അപ്പോഴെല്ലാം അവൻ എന്നെ തന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. അവസാനം വീണ്ടും ഓട്ടോയെ ഓവർടേക്ക് ചെയ്ത് മുന്നിലെത്തി. പിന്നെ കുറേ നേരം അവനെ കാണാതായി. ഞാൻ അല്‍പ്പം വിശ്രമിക്കാനും മദ്യപിക്കാനും വണ്ടി നിർത്തി. അവൻ അപ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.
സ്കൂട്ടറില്‍ നിന്ന് ഇറങ്ങി എന്നോട് സംസാരിക്കാൻ വന്നു. ഭാഷാപരമായ ഒരു തടസ്സം ഉണ്ടായിരുന്നുവെങ്കിലും, അവൻ സൗഹാർദപരമായി പെരുമാറുന്നതായി എനിക്ക് തോന്നി. അതുകൊണ്ടു തന്നെ സംസാരിക്കാനും അനുവദിച്ചു. പക്ഷേ പെട്ടെന്നാണ് അവൻ ഞാൻ എവിടെയാണ് താമസിക്കുന്നതെന്ന് ചോദിച്ചത്. ആ ചോദ്യത്തിൻറെ അപകടം എനിക്കറിയാമായിരുന്നു. പിന്നെ സെക്സ് ചെയ്യാൻ ആവശ്യപ്പെട്ട ശേഷം അവള്‍ എൻറെ മുന്നില്‍വെച്ച് സ്വയംഭോഗം ചെയ്യുകയായിരുന്നു.’ – യുവതി പറയുന്നു.
“ഞാൻ ശ്രീലങ്കയെ ഇക്കാര്യം പറഞ്ഞ് അപമാനിക്കുകയല്ല. ഞാൻ കണ്ടുമുട്ടിയ തദ്ദേശീയരായ ആളുകളില്‍ പലരും ദയയുള്ളവരായിരുന്നു. ഈ സംഭവം ഒരു മുഴുവൻ രാജ്യത്തിന്റെയും പ്രതിഫലനമല്ല. ” – അവർ വ്യക്തമാക്കുന്നു.യുവതിയുടെ വെളിപ്പെടുത്തല്‍ വളരെ പെട്ടെന്നാണ് സൈബറിടങ്ങളില്‍ ചർച്ചയായത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ ശ്രീലങ്കൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയെ ശല്യപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു എന്നാണ് റിപ്പോർട്ട്.

















