അതിവേഗത്തില്‍ വന്ന കാറില്‍ നിന്ന് ഒരു സ്ത്രീയെ രക്ഷിച്ച യുവാവിന് പിന്നീട് ലൈംഗിക പീഡനത്തിന് കേസ് നേരിടേണ്ടിവന്നു. ഇതിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. വിദേശത്തെ തിരിച്ചറിയാത്ത ഒരു നഗരത്തില്‍ നടന്നുവെന്ന് കരുതുന്ന ഈ സംഭവം സമൂഹമാധ്യമങ്ങളില്‍ വൻ ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്.
വൈറല്‍ ക്ലിപ്പില്‍, ഒരു സ്ത്രീ ഹെഡ്‌ഫോണ്‍ ധരിച്ച് ഫോണില്‍ നോക്കി റോഡരികിലൂടെ നടക്കുന്നത് കാണാം. ചുറ്റുമുള്ളതിനെക്കുറിച്ച് അവർ ബോധവതിയായിരുന്നില്ല. അവർ നടപ്പാതയില്‍ നിന്ന് റോഡ് മുറിച്ചുകടക്കാൻ തുടങ്ങുമ്ബോള്‍, ഒരു കാർ അതിവേഗത്തില്‍ അടുത്തെത്തുന്നു.എതിർദിശയില്‍ നടന്നുപോവുകയായിരുന്ന ഒരു യുവാവ് വണ്ടി വരുന്നത് ശ്രദ്ധിക്കുകയും, കാറിന്റെ പാതയില്‍ നിന്ന് സ്ത്രീയെ പിടിച്ചുമാറ്റാനായി അവരുടെ നേർക്ക് ചാടി വീഴുകയും ചെയ്യുന്നു. ഈ പ്രക്രിയയില്‍, അദ്ദേഹം കൈകള്‍കൊണ്ട് അവളെ ചുറ്റിപ്പിടിക്കുകയും ഇരുവരും റോഡില്‍ മറിഞ്ഞുവീഴുകയും ചെയ്യുന്നു.
















