കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ 2025-ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, മുനിസിപ്പല്‍ കോർപ്പറേഷനുകളിലെ മേയർ സ്ഥാനങ്ങളിലേക്കും മുനിസിപ്പല്‍ കൗണ്‍സിലുകളിലെ ചെയർപേഴ്‌സണ്‍ സ്ഥാനങ്ങളിലേക്കുമുള്ള സംവരണം പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി. ഇതനുസരിച്ച് 3 കോർപറേഷനുകളും 48 മുനിസിപ്പല്‍ കൗണ്‍സിലുകളും സ്ത്രീകള്‍ ഭരിക്കും.സംസ്ഥാനത്തെ ആറ് മുനിസിപ്പല്‍ കോർപ്പറേഷനുകളിലെ മേയർ സ്ഥാനങ്ങളില്‍ മൂന്നെണ്ണം സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.
- സംവരണം ചെയ്ത കോർപ്പറേഷനുകൾ:
- കൊച്ചി
- തൃശൂർ
- കണ്ണൂർ
87 മുനിസിപ്പല്‍ കൗണ്‍സിലുകളിലെ ചെയർപേഴ്‌സണ്‍ സ്ഥാനങ്ങളില്‍ 44 എണ്ണം സ്ത്രീകള്‍ക്കും , 6 എണ്ണം പട്ടികജാതി വിഭാഗത്തിനും, ഒരെണ്ണം പട്ടികവർഗ വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
പ്രധാന സംവരണ വിഭാഗങ്ങളിലെ കൗണ്‍സിലുകള്‍
പട്ടിക ജാതി (സ്ത്രീ) സംവരണം:
- തിരുവല്ല (പത്തനംതിട്ട)
- ഒറ്റപ്പാലം (പാലക്കാട്)
- ഫറോക്ക് (കോഴിക്കോട്)
- കരുനാഗപ്പളളി (കൊല്ലം)
- കായംകുളം (ആലപ്പുഴ)
- കൊയിലാണ്ടി (കോഴിക്കോട്)
- കല്‍പ്പറ്റ (വയനാട്)
സ്ത്രീകള്‍ക്ക് സംവരണം ചെയ്ത മറ്റ് മുനിസിപ്പല്‍ കൗണ്‍സിലുകള്‍
- നെയ്യാറ്റിൻകര
- വർക്കല
- കൊട്ടാരക്കര
- അടൂർ
- പത്തനംതിട്ട
- പന്തളം
- ആലപ്പുഴ
- മാവേലിക്കര
- ഹരിപ്പാട്
- പാലാ
- തൊടുപുഴ
- ആലുവ
- അങ്കമാലി
- കോതമംഗലം
- പെരുമ്ബാവൂർ
- മൂവാറ്റുപുഴ
- പൊന്നാനി
- മലപ്പുറം
- പെരിന്തല്‍മണ്ണ
- നിലമ്ബൂർ
- കാസർഗോഡ്
- ഏലൂർ
- മരട്
- ചാലക്കുടി
- ഗുരുവായൂർ
- കുന്നംകുളം വടക്കാഞ്ചേരി
- ഷൊർണൂർ
- ചെറുപ്പുളശേരി
- മണ്ണാർക്കാട്
- കുന്നംകുളം
- താനൂർ
- പരപ്പനങ്ങാടി
- വളാഞ്ചേരി
- തിരൂരങ്ങാടി
- പയ്യോളി
- കൊടുവള്ളി
- മുക്കം
- സുല്‍ത്താൻ ബത്തേരി
- മട്ടന്നൂർ
- പാനൂർ
- ആന്തൂർ
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















