കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 12നാണ് കേരളത്തില്‍ തെരെഞ്ഞെടുപ്പ് നടക്കുക. ജനാധിപത്യ പ്രക്രിയയുടെ പ്രാദേശികതലത്തിലെ ഏറ്റവും നിര്‍ണായകമായ ഈ തെരെഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്താനാണ് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. വോട്ടെണ്ണല്‍ നടക്കും. 13ന് ഫലം പ്രഖ്യാപനം നടക്കും.

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ ആണ് തീയതി പ്രഖ്യാപിച്ചത്. 941 പഞ്ചായത്ത്‌, 152 ബ്ലോക്ക്‌ പഞ്ചായത്ത്‌, 14 ജില്ലാ പഞ്ചായത്ത്‌, മട്ടന്നൂർ ഒഴികെ 86 മുനിസിപ്പാലിറ്റി, ആറ്‌ കോർപറേഷൻ എന്നിവിടങ്ങളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കേണ്ടത്‌. മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 വരെയാണ്‌.ആകെ 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 1199 തദ്ദേശസ്ഥാപനങ്ങളിലെയും തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ആകെ വോട്ടർമാർ 284 3 0761. ഇതില്‍ 2841 പ്രവാസി വോട്ടർമാരാണ്. 33746 പോളിംഗ് സ്റ്റേഷനുകള്‍ ഉണ്ടാവും. 100008 പൊളിംഗ് ഉദ്യോഗസ്ഥരും സുരക്ഷ ഒരുക്കാന്‍ 70000 പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടാവും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോളിംഗ് രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ നടക്കും. 6 മണിക്ക് മോക്ക് പോള്‍ നടത്തും.തെരഞ്ഞെടുപ്പ് വിജ്ഞാപന തിയതി മുതല്‍ നാമനിർദ്ദേശപത്രിക സമർപ്പിക്കാം.നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 21. സംവരണ വാർഡുകളുടെയും തദ്ദേശ സ്ഥാപന അധ്യക്ഷരുടെയും നറുക്കെടുപ്പ്‌ ഒക്‌ടോബർ അവസാനത്തോടെ പൂർത്തിയാക്കി. 2020ല്‍ കോവിഡ്‌ കാലത്ത്‌ ഡിസംബർ എട്ട്‌, 10, 14 തീയതികളിലായിരുന്നു തെരഞ്ഞെടുപ്പ്‌. 2015ല്‍ രണ്ടു ഘട്ടമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക