കന്നഡ സീരിയല്‍ നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി യുവാവ് അറസ്റ്റില്‍. വൈറ്റ് ഫീല്‍ഡില്‍ താമസിക്കുന്ന നവീൻ ആണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് നടിയുടെ പരാതി.
നടി നേരില്‍വിളിച്ച് വിലക്കിയിട്ടും സന്ദേശം അയക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ഫോട്ടോകള്‍ അയച്ച് അപമാനിച്ചെന്നും പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്നപൂർണേശ്വരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെലുങ്ക്, കന്നഡ സീരിയലുകളില്‍ അഭിനയിക്കുന്ന നടിയാണ് പരാതി നല്‍കിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















