മലയാളി സിനിമാ പ്രേക്ഷകർക്ക് ഒരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടനാണ് ജനാര്‍ദ്ദനന്‍. വില്ലനായും, ഹാസ്യനടനായും കാരക്ടര്‍ റോളുകളിലും കഴിഞ്ഞ 53 വര്‍ഷങ്ങളായി മലയാള സിനിമയ്ക്ക് നിരവധി നല്ല കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിച്ചു. അടുത്തിടെ തീയേറ്ററുകളിലെത്തിയ മോഹൻലാല്‍ ചിത്രം ഹൃദയപൂർവത്തിലും അദ്ദേഹം നല്ലൊരു വേഷം അവതരിപ്പിച്ചിരുന്നു.വിജയലക്ഷ്മി എന്നാണ് ജനാർദ്ദനന്റെ അന്തരിച്ച ഭാര്യയുടെ പേര്. തന്റെ ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ച് ജനാർദ്ദനൻ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഞാൻ എന്റെ വളരെ അടുത്ത ബന്ധുവിനെയാണ് വിവാഹം ചെയ്തത്. എന്റെ നാട്ടിലൊക്കെ ഒരു തരത്തിലുള്ള ബന്ധവും ഇല്ലാത്തവരെയേ വിവാഹം ചെയ്യാവൂ.ഭാര്യയും ഞാനും ചെറുപ്പത്തിലേ വലിയ അടുപ്പമായിരുന്നു. ഞങ്ങള്‍ വളർന്ന് വലുതായിപ്പോള്‍ കല്യാണം കഴിച്ചു. പത്ത് മക്കളില്‍ അവസാനത്തെയാളാണ് ഞാൻ. എന്നെ അങ്ങനെ മക്കളെ കാണാതിരുന്ന് സൃഷ്ടിച്ചതൊന്നുമല്ല. ചെറുപ്പത്തിലെ എന്തും ചെയ്യാമെന്നുള്ള ധാർഷ്ട്യം ഉണ്ട്. ആ ധെെര്യമാണ് വിവാഹത്തിനും കാരണമായത്. അത് സക്സസ് ആയി. ദെെവം ആക്സപറ്റ് ചെയ്തു.
വിജയലക്ഷ്മിയുടെ ആദ്യ വിവാഹബന്ധം പിരിഞ്ഞ ശേഷമായിരുന്നു ജനാർദ്ദനുമായുള്ള വിവാഹം. തനിക്ക് ജീവിതത്തില്‍ പറ്റിയ ഒരു പിഴവിനെക്കുറിച്ചും ജനാർദ്ദനൻ സംസാരിക്കുന്നുണ്ട്. ജീവിതത്തിലുണ്ടായ മിക്കവാറും സംഭവങ്ങളും ശരിയായിരുന്നു. പക്ഷെ 10-18 വർഷം മുമ്ബ് എനിക്ക് മറ്റൊരു സ്ത്രീയുമായി ചെറിയൊരു ബന്ധം ഉണ്ടായിരുന്നു. അവർക്ക് വേണ്ടി ഞാൻ ചെയ്യാവുന്നതൊക്കെ ചെയ്തു. ഭാര്യക്ക് അറിയാമായിരുന്നു. ഭാര്യക്ക് വലിയ താല്‍പര്യമില്ലായിരുന്നു.
അപ്പോഴേക്കും ഭാര്യക്ക് ലെെംഗിക ബന്ധത്തില്‍ ഇഷ്ടമില്ലാതായി. അത് കൊണ്ടാണ് ഞാൻ മറ്റേ പാർട്ടിയുമായി അടുത്തത്. മനുഷ്യരല്ലേ. 18 വർഷം വരെ അവർക്ക് വേണ്ട കാര്യങ്ങള്‍ ചെയ്ത് കൊടുത്തു.അവസാനം അവളുടെ മകൻ നല്ല നിലയിലായപ്പോള്‍ ഇത് മോശമല്ലേ എന്ന വിചാരത്തില്‍ ആ ബന്ധം അവർ വിട്ട് കളഞ്ഞു.
കഴിഞ്ഞൊരു ഇന്റർവ്യൂ കൊടുത്തപ്പോള്‍ ഭാര്യയോട് ഇത്ര സ്നേഹമാണെന്ന് പറയാൻ എങ്ങനെ തോന്നിയെന്ന് മെസേജ് വന്നു. ആ ആളുടെ മെസേജ് ആയിരുന്നു.ഭാര്യക്ക് മനസിലാക്കാൻ സാധിച്ചത് കൊച്ചുനാളിലെ അറിയാവുന്നത് കൊണ്ടാണ്. എവിടെ പോയാലും നമ്മുടെ ആള്‍ നമ്മുടെ ആള്‍ തന്നെയാണ് അവള്‍ക്കറിയാം. ഭാര്യ പഠിച്ചതെല്ലാം ഡല്‍ഹിയിലാണ്. വളരെ നല്ല സ്റ്റാൻഡേർഡ് ഓഫ് ലിവിംഗ് ആയിരുന്നു. വളരെ നന്നായി പാകം ചെയ്യുമായിരുന്നെന്നും ജനാർദ്ദനൻ പറഞ്ഞു.

















