നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ നടന്നത് വലിയ ഗൂഢാലോചന തന്നെയാണെന്ന് ആവർത്തിച്ച്‌ നടനെ തുടക്കം മുതല്‍ പിന്തുണച്ച അഭിഭാഷകനായ അഡ്വ ശ്രീജിത്ത് പെരുമന. പള്‍സർ സുനിക്കും സംഘത്തിനും ക്വട്ടേഷൻ കൊടുക്കാൻ മാത്രം മണ്ടനാണോ ദിലീപെന്ന് അഭിഭാഷകൻ ചോദിച്ചു. കേസിനെ കുറിച്ച്‌ വിശദമായ കുറിപ്പും അഭിഭാഷകൻ പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പ് വായിക്കാം: വിചാരണയുടെ ഘട്ടത്തില്‍ ദിലീപ് കോടതി മുൻപാകെ ഉയർത്തിയ ഒരു പ്രധാനപ്പെട്ട ചോദ്യം “ഒരു അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെ എന്തിനാണ് എഡിജിപി ബി.സന്ധ്യ തന്നെ ആവർത്തിച്ച്‌ ചോദ്യം ചെയ്തത്. നടി മഞ്ജുവാരിയരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുളള ബന്ധത്തെപ്പറ്റി താന്‍ പറഞ്ഞപ്പോള്‍ ചോദ്യം ചെയ്യല്‍ പകര്‍ത്തിയിരുന്ന കാമറ എഡിജിപി ഓഫ് ചെയ്തത് എന്തിനാണ് എന്നതായിരുന്നു. 6 പ്രതികള്‍ കുറ്റക്കാരാണ് എന്ന് കണ്ടെത്തുമ്ബോള്‍ ഇപ്പോഴും വിശദ വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും സത്യത്തില്‍ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടായിരിക്കുക എന്നത് വിധി പകർപ്പ് ലഭ്യമാകണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ വ്യക്തിപരമായി പറഞ്ഞാല്‍,യുവനടിയെ ആക്രമിക്കാൻ നടൻ വൻതുക വാഗ്ദാനം നല്‍കി ക്വട്ടേഷൻ കൊടുത്തു.ഇതാണ് സത്യമെങ്കില്‍ കരാർ പ്രകാരമുള്ള തുക കൊടുത്ത് സേഫ് ആയി നില്‍ക്കാനല്ലെ നടൻ ശ്രമിക്കുക. പറഞ്ഞ തുക കൊടുക്കാതെ അപകടത്തില്‍ പെടാൻ മാത്രം മണ്ടനോ, കൊടുക്കാൻ പണമില്ലാത്തവനോ അല്ല ഈ ജനപ്രിയൻ. ഇനി ജയിലില്‍ ആയ സ്ഥിതിക്ക് പണം കൊടുക്കാൻ പറ്റിയില്ലെങ്കില്‍ തന്നെ അക്കാര്യത്തില്‍ ക്വട്ടേഷൻ നല്‍കിയ ആള്‍ക്കുള്ള തടസങ്ങള്‍ അറിയാത്തയാളാണോ ക്രിമിനലായ ആ പ്രതി? നടൻ പ്രതിയായാല്‍ ആ പണം എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നറിയാവുന്ന അയാള്‍ ജയിലധികൃതർ വായിക്കുമെന്നറിഞ്ഞിട്ടും ഇത്തരമൊരു കത്ത് അയക്കുമോ? നടന് പങ്കുണ്ടെങ്കില്‍ ജയിലില്‍ നിന്നുള്ള ഈ അപകടസൂചന അറിഞ്ഞയുടൻ പ്രതിയുമായി ബന്ധപ്പെട്ട് അനുനയിപ്പിക്കുകയല്ലെ ചെയ്യുക? ഇപ്പോള്‍ ചെയ്യുന്ന പോലെ പ്രകോപിപ്പിക്കുമോ? അരി ഭക്ഷണം കഴിക്കുന്ന ആർക്കും മനസിലാവുന്ന കാര്യമല്ലെ ഇത്?

മറ്റു “പ്രമുഖർ’ നടനെ കുടുക്കാൻ ചെയ്യിപ്പിച്ച ക്രൂര കൃത്യം!ഈ സൂചിപ്പിക്കപ്പെട്ടവരെല്ലാം അത്രക്കും ക്രൂര മനസുള്ളവരല്ല, വിശ്വസിക്കാൻ കൊള്ളാത്ത പാരമ്ബര്യമുള്ള പ്രതിയെ ഇക്കാര്യത്തിന് ഉപയോഗിക്കാൻ മാത്രം വിഡ്ഢികളുമല്ല. ആരോപണ വിധേയനായ നടനും ഇത് വിശ്വസിക്കുന്നില്ല. “മറ്റു പ്രമുഖർ” തയാറാക്കിയ പദ്ധതിയായിരുന്നെങ്കില്‍ തിരക്കഥയനുസരിച്ച്‌ ആദ്യം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നെ പ്രതി ആരോപണ വിധേയനായ നടന്റെ പേര് വിളിച്ചു പറയുമായിരുന്നു.ഇത്തരമൊരു അക്രമമേ നടന്നിട്ടില്ല! ഒരു തരത്തിലും തോല്‍പ്പിക്കാൻ കഴിയാത്ത വിരോധമുള്ള ഒരാളെ തോല്‍പ്പിക്കാൻ ഒരു ക്രിമിനലുമായി ചേർന്നു നടത്തിയ നാടകം (കുറ്റക്കാർ എന്ന് പ്രതികളെ കണ്ടെത്തിയതിനാല്‍ ഈ ചിന്തകള്‍ക്ക് പ്രസക്തി ഇല്ല)

ഈ നടി അതിനും മാത്രം വലിയ “നടി’യല്ല. മാന്യയായ ഒരു സ്ത്രീയും തന്നെ മാനം ഹനിക്കുന്ന ഇത്തരമൊരു മൊഴി നല്‍കില്ല. കാറില്‍ നിന്നു ലഭിച്ച തെളിവുകളും ഈ സാദ്ധ്യത തള്ളി കളയുന്നു. നടന്റെ മറ്റു ശത്രുക്കള്‍ നടനു വേണ്ടിയെന്ന് വിശ്വസിപ്പിച്ച്‌ നടന്റെ അറിവോ സമ്മതമോ കൂടാതെ കൃത്യം ചെയ്യിപ്പിക്കുക. എന്നിട്ട് പണം കൊടുക്കാതെയും സഹായമെത്തിക്കാതെയും പ്രകോപിപ്പിക്കുക. പ്രതിയുടെ കത്ത് ആത്മാർഥതയോടെയാണെങ്കില്‍ ഇത്തരമൊരു സൂചന നല്‍കുന്നുണ്ട്.ഒരു സാധ്യതയാണത്. അങ്ങനെയാണെങ്കില്‍ പ്രതി ആ സത്യം പെട്ടെന്നു പറയില്ല. കിട്ടിയ അഡ്വാൻസും ഇനി ഭീഷണിപ്പെടുത്തി വാങ്ങാനുള്ള തുകയും അയാള്‍ വേണ്ടെന്നു വക്കില്ല. ഇനി പ്രതി അത് വെളിപ്പെടുത്തിയാല്‍ ആ ചതിയൻമാർ നടനെ അക്കാര്യവുമായി ബന്ധപ്പെടുത്തുകയും ചെയ്യും. നടന്റെ പരിചയത്തിലുള്ളവരാണെങ്കില്‍ നടന്റെ നിരപരാധിത്വം ജനം ആദ്യം വിശ്വസിക്കുകയില്ല എന്ന അപകടമുണ്ട്. പക്ഷെ, വൈകാതെ സത്യം പുറത്തുവരും.

അന്തംവിട്ട ക്രൂരനായ പ്രതി ഭീഷണിപ്പെടുത്തി പണം തട്ടാൻ ദുർബലയായ ഒരു താരത്തോട് ചെയ്ത ക്രൂരത. പ്രതീക്ഷിച്ചതിനു വിരുദ്ധമായി അവർ പരാതിപെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തപ്പോള്‍ രക്ഷപെടാൻ പിറകില്‍ ക്വട്ടേഷൻ ഉണ്ടെന്ന് പറയുക. പ്രമുഖ നടന്റെ പേരില്‍ സംശയമുണ്ടെന്ന് അറിഞ്ഞപ്പോള്‍ ബുദ്ധിമാനായ ഒരു സഹതടവുകാരന്റെ (നിയമ വിദ്യാർത്ഥി? അല്ലെങ്കില്‍ ഒരു പത്രക്കാരൻ (കാരണം കത്തിലെ വിദഗ്ധ അവതരണ രീതി) സഹായത്തോടെ നടത്തിയ ഒരു ബ്ലാക്ക് മെയിലിങ്ങ് തന്ത്രം.ഇതാണ് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള കാര്യം. ആയിരം നിരപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന് വ്യവസ്ഥയുള്ള ഈ നാട്ടില്‍ ഒരു തെളിവു പോലുമില്ലാതെ ഒരാള്‍ 9 വർഷം ക്രൂശിക്കപ്പെടുമ്ബോള്‍ നമുക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ എന്നത് സങ്കടകരമാണ് ‘,ശ്രീജിത്ത് പെരുമാന

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക