കാണാതായ ഭാര്യയെ തേടിയിറങ്ങിയ ഭർത്താവ് കണ്ടത് കാമുകനൊപ്പം ഹോട്ടല്‍മുറിയില്‍ കഴിയുന്ന ഭാര്യയെ. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. ഭാര്യയെ ഫോണില്‍ ഫോണില്‍ നിരന്തരം വിളിച്ചിട്ടും പ്രതികരണമില്ലാതായതിനെ തുടർന്നാണ് രവി ഗുലാത്തി എന്ന യുവാവ് ഭാര്യയെ തേടി ഇറങ്ങിയത്. യുവതിയുടെ സ്കൂട്ടറിലെ ജിപിഎസിന്റെ സിഗ്നല്‍ പിന്തുടർന്ന ഭർത്താവ് ഒടുവില്‍ എത്തിയത് ഒരു ഹോട്ടലില്‍. കാമുകനൊപ്പം എത്തിയ യുവതിയെ ഭർത്താവ് അവിടെവച്ച് പിടികൂടുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് യുവതിയെ വീട്ടില്‍ നിന്ന് കാണാതായത്. വൈകിട്ട് 3.30 കഴിഞ്ഞിട്ടും ഭാര്യ ഫോണില്‍ പ്രതികരിക്കാതിരുന്നതോടെ ആശങ്കയിലായ രവി 15 മുതല്‍ 20 തവണ വരെ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് ഭാര്യ ഉപയോഗിക്കുന്ന സ്കൂട്ടറില്‍ സ്ഥാപിച്ചിരുന്ന ജിപിഎസ് ട്രാക്കർ പരിശോധിക്കുകയായിരുന്നു. ജിപിഎസ് സിഗ്നല്‍ പിന്തുടർന്നപ്പോള്‍ സ്കൂട്ടർ ഒരു ഹോട്ടലില്‍ ഉള്ളതായി കണ്ടെത്തി. ഉടൻ തന്നെ അവിടെ എത്തിച്ചേർന്ന രവി ഭാര്യയെ മറ്റൊരാളുടെ കൂടെയാണെന്ന് തിരിച്ചറിഞ്ഞു. ഹോട്ടലില്‍വച്ച് ഇരുവരും തമ്മില്‍ വാക്കുതർക്കം ഉണ്ടായി.
സംഭവത്തിന് ശേഷം ഭർത്താവിനൊപ്പം ജീവിക്കാൻ താല്‍പര്യമില്ലെന്നും സ്വന്തം വീട്ടിലേക്ക് പോകണമെന്നുമാണ് യുവതി ആവശ്യപ്പെട്ടത്. തുടർന്ന് യുവതിയെ ബന്ധുക്കളുടെ കൂടെ അയച്ചതായി റിപ്പോർട്ടുണ്ട്.15 വർഷം മുൻപാണ് രവിയും ഭാര്യയും വിവാഹിതരായത്. 2018-ലും ഭാര്യയുടെ അവിഹിതബന്ധത്തെക്കുറിച്ച് സംശയം ഉയർന്നിരുന്നുവെന്നും അന്ന് ബന്ധുക്കളെ അറിയിച്ച ശേഷം മക്കളെ ഓർത്ത് വിഷയം ഒതുക്കുകയായിരുന്നുവെന്നും രവി പറഞ്ഞു. പിന്നീട് ഇതേ സംശയത്തെ തുടർന്നാണ് സ്കൂട്ടറില്‍ ജിപിഎസ് ട്രാക്കർ സ്ഥാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.














