കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവിലുള്ള ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയും സംഘവും ജയിലിനകത്ത് ലഹരിമരുന്ന് കടത്തി വില്‍പന നടത്തുന്നതായി ജയില്‍ സൂപ്രണ്ടിന്റെ റിപ്പോർട്ട്. ഇടപാടുകള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നും ഇത് ജയില്‍ നടത്തിപ്പിനെ ബാധിക്കുന്നുവെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടി. കൊടി സുനിയെ തവനൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 5ന് തലശ്ശേരി ജില്ലാ സെഷൻസ് കോടതിയില്‍ സമർപ്പിച്ച അപേക്ഷയിലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

കൊടി സുനി, കിർമാണി മനോജ്, ബ്രിട്ടോ എന്നിവർ ചേർന്നാണ് ക്രിമിനല്‍ പ്രവർത്തനങ്ങള്‍ നടത്തുന്നതെന്ന് രഹസ്യ വിവരത്തെ ഉദ്ധരിച്ച്‌ കത്തില്‍ പറയുന്നു. പത്ത് കൂട്ടുപ്രതികളും ഇതേ ജയിലില്‍ കഴിയുന്ന സാഹചര്യത്തില്‍ അച്ചടക്കലംഘനവും ജയില്‍ വിരുദ്ധ പ്രവർത്തനങ്ങളും തുടരുന്നത് ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് സൂപ്രണ്ട് മുന്നറിയിപ്പ് നല്‍കി. നേരത്തെ അവധിയില്‍ പുറത്തിറങ്ങിയ കൊടി സുനി വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടർന്ന് അറസ്റ്റിലായി ജയിലിലെത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടി.പി. വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം വിവാദമായി ഉപേക്ഷിച്ച പശ്ചാത്തലത്തിലാണ് ജയിലിനകത്തെ ക്രിമിനല്‍ പ്രവർത്തനങ്ങള്‍ വെളിച്ചത്തുവന്നത്. പ്രതികളെ പുറത്തുവിടാനുള്ള സാധ്യത വീണ്ടും ആരാഞ്ഞതിന് പിന്നാലെയാണ് സൂപ്രണ്ടിന്റെ കത്ത് പുറത്തുവന്നത്. കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക