കൊച്ചി: അങ്കമാലി എംഎല്‍എയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം. ജോണ്‍ വിവാഹിതവാകുന്നു. കാലടി മാണിക്യമംഗലം സ്വദേശിയും യുവ സംരംഭകയുമായ ലിപ്‌സിയാണ് വധു. ഇന്റീരിയർ ഡിസൈനറാണ് ലിപ്സി.
തിങ്കളാഴ്ച കാലടി മാണിക്യമംഗലം പള്ളിയില്‍ വച്ചാണ് മനസമ്മതം നടക്കുക. തുടർന്ന് അങ്കമാലി ബസിലിക്ക പള്ളിയില്‍ വച്ച് ഈ മാസം 29നാണ് വിവാഹം. ഇന്നലെ വധുവിന്റെ വീട്ടില്‍ വച്ചായിരുന്നു വിവാഹം ഉറപ്പിക്കല്‍ ചടങ്ങ് നടന്നത്. പിന്നാലെ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും റോജിയുടെയും ലിപ്‌സിയുടെയും ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ലളിതമായി സംഘടിപ്പിക്കുന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും പങ്കെടുക്കുക എന്നാണ് അറിയുന്നത്.
അങ്കമാലി കല്ലുപാലം റോഡ് മുള്ളന്‍മടക്കല്‍ എം.വി. ജോണിന്റെയും എല്‍സമ്മയുടെയും മകനാണ് റോജി എം. ജോണ്‍.എം.എ, എം.ഫില്‍ ബിരുദധാരിയായ റോജി 2016 മുതല്‍ അങ്കമാലിയില്‍ നിന്നുള്ള നിയമസഭാംഗമാണ്. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം, എന്‍.എസ്.യു.ഐ ദേശീയ പ്രസിഡന്റായിരുന്നു. നിലവില്‍ എഐസിസി സെക്രട്ടറി കൂടിയാണ് റോജി.

















