മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് സിപിഐ മന്ത്രി കെ രാജന്‍ പിന്മാറി.ഈ മാസം 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നാണ് മന്ത്രി പിന്മാറിയത്.സെക്രട്ടേറിയറ്റ്‌ ചര്‍ച്ച കഴിഞ്ഞ് മന്ത്രി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.

സംഘാടകസമിതി അംഗങ്ങളാണ് വാര്‍ത്താസമ്മേളനം നടത്തിയത്.മന്ത്രിസഭ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സിപിഐ നേതൃത്വം തീരുമാനിച്ചിരുന്നു.പി എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പിട്ടത് ബന്ധപ്പെട്ട ആരോടും ചര്‍ച്ച ചെയ്യാതെയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.ഇടതുമുന്നണിയുടെ ശൈലി ഇതല്ലെന്നും ഇങ്ങനെയാകരുതെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുന്നണി മര്യാദയുടെ ലംഘനമാണ് ഉണ്ടായതെന്നും ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സര്‍ക്കാരിന്റെ നിലപാടിനെതിരെ ഏതറ്റം വരെയും പ്രതിഷേധിക്കാമെന്ന് സിപിഐ മന്ത്രിമാര്‍ അറിയിച്ചതായാണ് വിവരം. സെക്രട്ടറിയേറ്റ് യോഗത്തില്‍ രാജിക്ക് വരെ തയാറാണെന്ന് മന്ത്രിമാര്‍ അറിയിച്ചു. എന്നാല്‍ സിപിഐയുടെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള എതിര്‍പ്പ് ഉണ്ടായിട്ടും പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം എടുത്തില്ല.

മുഖ്യമന്ത്രിയും ഇടതുമുന്നണി കണ്‍വീനറും യോഗത്തില്‍ പങ്കെടുത്തില്ല.എം വി ഗോവിന്ദന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതില്‍ സിപിഐയുമായി ചര്‍ച്ച നടത്താനാണ് യോഗം തീരുമാനിച്ചത്. ഈ മാസം 27ന് ശേഷം ഇടതുമുന്നണി കണ്‍വീനര്‍, സിപിഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക