പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട ചർച്ചക്കിടെ താലിബാനി പരാമർശവുമായി സിപിഎം പ്രതിനിധി.പാർട്ടി നേതാക്കളെ അപമാനിക്കുന്നത് താലിബാനികളുടെ സ്ഥിരം തൊഴിലാണ് എന്നായിരുന്നു മീഡിയവണ്‍ ‘സ്‌പെഷ്യല്‍ എഡിഷൻ’ ചർച്ചയില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ കെ.അനില്‍കുമാറിന്റെ പരാമർശം.

പിഎം ശ്രീയില്‍ ഒപ്പിട്ടത് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി പോലും അറിഞ്ഞിട്ടില്ല എന്ന അവതാരകന്റെ പരാമർശമാണ് അനില്‍കുമാറിനെ പ്രകോപിപ്പിച്ചത്.താലിബാൻ ചാപ്പയൊക്കെ എകെജി സെന്ററില്‍ വെച്ചാല്‍ മതിയെന്നായിരുന്നു അവതാരകനായ അജിംസിന്റെ മറുപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താലിബാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തിയ മോദിയെയോ എസ്.ജയശങ്കറിനെയോ താലിബാനിയെന്ന് വിളിക്കുമോയെന്ന ചോദ്യത്തിന് നിങ്ങള്‍ താലിബാനെ തള്ളിപ്പറയുമോ എന്നായിരുന്നു അനില്‍കുമാറിന്റെ ചോദ്യം. താലിബാൻ പരാമർശം പിൻവലിക്കാൻ അദ്ദേഹം തയ്യാറായില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക