പ്രമുഖ സ്വർണ്ണ വ്യാപാര ശൃംഘലയായ അച്ചായൻസ് ഗോൾഡിന്റെ ഇരുപത്തിയാറാമത് ഷോറൂം ചെങ്ങന്നൂർ ഐടിഐ ജംഗ്ഷനിൽ പി ജെ എസ് ക്യാസിൽ ബിൽഡിങ്സിൽ പ്രവർത്തനം ആരംഭിച്ചു. ജൂലൈ 27 ഞായറാഴ്ച അച്ചായൻസ് എംഡി ടോണി വർക്കിച്ചൻ ജനറൽ മാനേജർ ഷിനിൽ കുര്യൻ എന്നിവരുടെ സാന്നിധ്യത്തിൽ പ്രശസ്ത സിനിമാതാരം അന്നരാജനാണ് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത 10 വർക്ക് ഇൻസ്റ്റന്റ് ക്യാഷ് പ്രൈസ് ആയ 10000 രൂപ വീതം വിതരണം ചെയ്യുകയും ചെയ്തു.
സ്വർണ്ണം വിൽക്കാൻ എത്തുന്ന ഇടപാടുകാർക്ക് പരമാവധി മൂല്യം ഉറപ്പുവരുത്തി കൊണ്ടാണ് വളരെ ചെറിയ കാലത്തിനിടയിൽ തന്നെ മധ്യതിരുവിതാംകൂറിലെ പ്രമുഖ സ്വർണ്ണ വ്യാപാരികളായി അച്ചായൻ ഗോൾഡ് വളർന്നത്. കോട്ടയം ഇടുക്കി പത്തനംതിട്ട എറണാകുളം ആലപ്പുഴ എന്നീ ജില്ലകളിൽ ഷോറൂമുകൾ ഉള്ള ഗ്രൂപ്പിന്റെ എംഡി ചാരിറ്റി വർക്കുകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ ടോണി വർക്കിച്ചൻ ആണ്. ബിസിനസിന്റെ ലാഭത്തിൽ ഒരു വിഹിതം ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാറ്റിവെച്ചു കൊണ്ടും ഗ്രൂപ്പ് ശ്രദ്ധേയമാകുന്നു.
ആയിരങ്ങളെ അന്നം ഊട്ടുന്ന പുണ്യം
തന്റെ വളർച്ചയുടെയും വിജയത്തിന്റെയും രഹസ്യം ജനങ്ങളുടെ പിന്തുണയാണെന്നാണ് ടോണി വർക്കിച്ചൻ വ്യക്തമാക്കുന്നത്. കോട്ടയം നഗരത്തിലെ ഗ്രൂപ്പ് ഹെഡ് ഓഫീസിന് സമീപത്തായി എല്ലാ ദിവസവും ഉച്ചയ്ക്ക് സൗജന്യ ഭക്ഷണ വിതരണം സംഘടിപ്പിക്കുന്നുണ്ട്. എല്ലാവർഷവും മുടങ്ങാതെ സമൂഹ വിവാഹവും അച്ചായൻസ് ഗ്രൂപ്പ് സംഘടിപ്പിക്കാറുണ്ട്. ഇതിനു പുറമെയാണ് പ്രതിവാര ചാരിറ്റി വർക്കുകൾ നടത്തുന്നത്. സഹായ അഭ്യർത്ഥന അപേക്ഷകൾ പ്രത്യേകമായി സ്റ്റാഫിനെ ഇരുത്തി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ആളുകൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നത്. അച്ചായൻസിന്റെ സഹായഹസ്തം സ്വീകരിക്കുന്നവരുടെയും നൂറുകണക്കിന് ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പ്രാർത്ഥനയുണ്ടെങ്കിൽ കേരളത്തിൽ ഉടനീളമായി 100 ഷോറൂമുകൾ ചെറിയ കാലയളവിനുള്ളിൽ തന്നെ ആരംഭിക്കാൻ കഴിയുമെന്ന പ്രത്യാശയും ഗ്രൂപ്പ് മാനേജിങ് ഡയറക്ടറായ ടോണിയും ഗ്രൂപ്പ് ജനറൽ മാനേജർ ആയ ശിനിലും പ്രകടിപ്പിച്ചു

















