പുനഃസംഘടിപ്പിച്ച കെപിസിസി ഭാരവാഹി പട്ടിക ഇന്നലെ രാത്രി പുറത്തു വന്നിരുന്നു. ജംബോ പട്ടികയാണ് പ്രഖ്യാപിച്ചത് എന്ന തലക്കെട്ട് ആണ് പ്രമുഖ മാധ്യമങ്ങൾ അടക്കം ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. കോൺഗ്രസിന്റെ ജംബോ പട്ടികയെ ആക്ഷേപിച്ച് രാഷ്ട്രീയ എതിരാളികളും രംഗത്തെത്തിയിരുന്നു. എന്നാൽ വസ്തുതാപരമായ ചില പിഴവുകൾ ഇക്കാര്യം വിലയിരുത്തുന്നതിൽ സംഭവിച്ചിട്ടുണ്ട് എന്നതും നാം മനസ്സിലാക്കണം.
കോൺഗ്രസിന്റെത് ജംമ്പോ കമ്മിറ്റിയാണ് എന്നത് ഒരു കുറ്റമായി വിശേഷിപ്പിക്കുമ്പോൾ സിപിഎമ്മിനും ബിജെപി ക്കും എത്ര സംസ്ഥാന ഭാരവാഹികൾ ഉണ്ട് എന്നുകൂടി വിലയിരുത്തേണ്ടതാണ്. ഇക്കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ സിപിഎം സംസ്ഥാന സമിതിയിലേക്ക് ഇടം നേടിയ വരുടെ എണ്ണം 89 ആണ്. രാജീവ് ചന്ദ്രശേഖർ അധ്യക്ഷ പദവിയിൽ എത്തിയശേഷം ബിജെപി സംസ്ഥാന കമ്മിറ്റിയും പുന സംഘടിപ്പിച്ചിരുന്നു. പ്രസിഡൻറ് ഉൾപ്പെടെ 38 അംഗ സംസ്ഥാന ഭാരവാഹികളാണ് ബിജെപിക്കുള്ളത്. ഇങ്ങനെ നോക്കുമ്പോൾ നിലവിലെ കെപിസിസി ഭാരവാഹികളുടെ എണ്ണം പ്രസിഡൻറ് ഉൾപ്പെടെ 77 പേരാണ്. അങ്ങനെയൊരു താരതമ്യം നടത്തുമ്പോൾ ഇവിടെ സാമാന്യം ചെറിയ ഒരു സംസ്ഥാനം ഭാരവാഹി പട്ടിക ഉള്ളത് എന്നും നമുക്ക് മനസ്സിലാക്കാൻ കഴിയും.
കോൺഗ്രസുമായി താരതമ്യം ചെയ്യുമ്പോൾ ഈർക്കിൽ പാർട്ടി എന്ന് വിശേഷിപ്പിക്കാവുന്ന കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനും ജോസഫ് ഗ്രൂപ്പിനും കെപിസിസിയെക്കാൾ വലിയ ഭാരവാഹിക പട്ടികയാണ് ഉള്ളത് എന്ന വസ്തുതയും തിരിച്ചറിയേണ്ടതുണ്ട്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ ഭാരവാഹി പട്ടിക നോക്കുകയാണെങ്കിൽ അവർക്ക് പാർട്ടി ചെയർമാനെ കൂടാതെ മൂന്ന് വൈസ് ചെയർമാൻമാർ, 15 ജനറൽ സെക്രട്ടറിമാർ, ഒരു ട്രഷറർ, ഏഴംഗ രാഷ്ട്രീയകാര്യ സമിതി, 23 അംഗ ഹൈപ്പർ കമ്മിറ്റി, 91 അംഗ സ്റ്റിയറിങ് കമ്മിറ്റി, 131 അംഗ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് ഉൾപ്പെടെയുള്ള 272 സംസ്ഥാന ഭാരവാഹികൾ ആണുള്ളത്.
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൻറെ ഭാരവാഹികളുടെ സമ്പൂർണ്ണ പട്ടിക ലഭ്യമല്ല. എന്നിരുന്നാൽ കൂടിയും ചെയർമാൻ, വർക്കിംഗ് ചെയർമാൻ, എക്സിക്യൂട്ടീവ് ചെയർമാൻ, സെക്രട്ടറി ജനറൽ, ചീഫ് കോഡിനേറ്റർ, രണ്ട് ഡെപ്യൂട്ടി ചെയർമാൻമാർ, 14 വൈസ് ചെയർമാൻമാർ, 3 സ്റ്റേറ്റ് അഡ്വൈസർമാർ, 2 സീനിയർ ജനറൽ സെക്രട്ടറിമാർ, ഒരു ഹെഡ് ക്വാർട്ടേഴ്സ് സെക്രട്ടറി, ട്രഷറർ, കോഡിനേറ്റർ ഉൾപ്പെടെ 28 ഭാരവാഹികൾ ഉണ്ട് ഇതുകൂടാതെയാണ് സംസ്ഥാന ജനറൽ സെക്രട്ടറിമാരും, മറ്റ് സംസ്ഥാന സമിതികളും.

കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ (എണ്ണം)
- പ്രസിഡന്റ്
- 3 വർക്കിംഗ് പ്രസിഡണ്ടുമാർ
- 13 വൈസ് പ്രസിഡന്റുമാർ
- ട്രഷറർ
- 59 ജനറൽ സെക്രട്ടറിമാർ
- 42 അംഗ രാഷ്ട്രീയകാര്യ സമിതി ( അധികമായി ഉൾപ്പെടുത്തിയത് ആറുപേരെ) ( പരമോന്നത സമിതി)
- ആകെ ഭാരവാഹികൾ 77, രാഷ്ട്രീയകാര്യ സമിതി 42 അംഗങ്ങൾ, രണ്ടും കൂടി കൂട്ടിയാലും 119 പേർ

















