പേരാമ്ബ്രയില്‍ യുഡിഎഫ് പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസ്. പോലീസിന്‍റെ ഭാഗത്ത് നിന്നാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. ടിയര്‍ഗ്യാസിനൊപ്പം പോലീസ് ഗ്രനേഡും ഉപയോഗിച്ചു. ഇതിനിടയില്‍ സ്‌ഫോടക വസ്തു എറിഞ്ഞെന്നുമാണ് ആരോപണം.ഷാഫി പറമ്ബില്‍ എംപി പങ്കെടുത്ത യുഡിഎഫ് പ്രകടനത്തിനിടെ പോലീസിനു നേരേ അക്രമം നടത്തുകയും സ്ഫോടകവസ്തു എറിയുകയും ചെയ്തുവെന്ന കേസില്‍ അഞ്ച് യുഡിഎഫ് പ്രവര്‍ത്തരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ആറ് ദൃശ്യങ്ങളാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ പുറത്ത് വിട്ടത്. ടിയര്‍ ഗ്യാസ് പൊലീസ് എറിയുന്നതും ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നതുമായ ദൃശ്യമാണ് പ്രവീണ്‍ കുമാര്‍ പുറത്ത് വിട്ടത്. പൊലീസ് ഗ്രനേഡ് എറിയുന്നതും ആ പുകയില്‍ പരിഭ്രാന്തരായ ആളുകള്‍ക്കിടയിലേക്ക് പൊലീസിന്റെ ഭാഗത്ത് നിന്ന് സ്‌ഫോടക വസ്തു വരുന്നതുമായ ദൃശ്യം, ടിയര്‍ ഗ്യാസും ഗ്രനേഡും പൊട്ടിത്തെറിക്കുന്നതിന്റെ മറ്റൊരു ദൃശ്യം, ഡിവൈഎസ്പി ഹരിപ്രസാദിന്റെ ഒരു കയ്യില്‍ ലാത്തിയും ഒരു കയ്യില്‍ ടിയര്‍ ഗ്യാസുമുള്ള ദൃശ്യം എന്നിവയാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. ഗ്രാനേഡിന്റെ പിന്‍ വലിക്കുമ്ബോള്‍ എംപിയുണ്ട് അപ്പുറത്ത് എറിയരുതെന്ന് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത് വീഡിയോയില്‍ കേൾക്കാമെന്നും പ്രവീണ്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തെന്നും എന്നാല്‍ കേസ് എടുക്കാനാവശ്യമായ തെളിവുകളൊന്നും ഇല്ലെന്നും വാര്‍ത്താ സമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു. ‘രണ്ട് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഒന്ന് ഷാഫി പറമ്ബില്‍ എംപി ഒന്നാം പ്രതിയും ഞാന്‍ രണ്ടാം പ്രതിയുമായ കേസ്, മറ്റൊന്ന് സ്‌ഫോടന വസ്തുവെറിഞ്ഞ കേസ്. രണ്ടാമത്തെ എഫ്‌ഐആറില്‍ ആരുടെയും പേരില്ല. പക്ഷേ ഏഴ് പേരെ അറസ്റ്റ് ചെയ്ത്, അഞ്ച് പേരെ കോടതിയില്‍ ഹാജരാക്കി. ആ പ്രതികള്‍ എവിടെയാണ് സ്‌ഫോടക വസ്തുവെറിഞ്ഞത്. തെളിവുണ്ടോ? ഫോറന്‍സിക് റിപ്പോര്‍ട്ടുണ്ടോ? സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കേസെടുത്തത്. അപ്പോഴേക്കും ആയിരങ്ങള്‍ അതിലൂടെ കടന്നുപോയി. മുഖം നഷ്ടപ്പെട്ട സിപിഐഎമ്മിന്റെയും വില കുറഞ്ഞ പൊലീസിന്റെയും മുഖം മിനുക്കലാണ് ഈ അറസ്റ്റ്’, പ്രവീണ്‍ കുമാര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക