ശബരിമല സ്വർണക്കൊള്ള കേസില്‍ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക ശില്‍പ്പപാളികളുടെ കേസിലാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാല്‍ സ്വഭാവിക ജാമ്യത്തിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ കട്ടിളപാളി കേസില്‍ ജാമ്യം ലഭിച്ചാല്‍ മാത്രമേ ജയിലിന് പുറത്തിറങ്ങള്‍ കഴിയൂ. ദ്വാരപാലക കേസില്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പോറ്റി ജാമ്യഹർജി നല്‍കിയത്. ജാമ്യാപേക്ഷേയില്‍ കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്.

അതേസമയം, കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസില്‍ പ്രതിയായതിനാല്‍ ജയിലില്‍ നിന്ന് മോചിതനാകാൻ കഴിയില്ല. എന്നാല്‍ മൂന്നാഴ്ചക്കകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കില്‍ ഈ കേസിലും പോറ്റിക്ക് ജാമ്യം ലഭിച്ചേക്കും.സ്വർണകൊള്ള കേസിലെ ഒന്നാംപ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി. കേസില്‍ 2025 ഒക്ടോബർ 17നാണ് പോറ്റിയെ അറസ്റ്റ് ചെയ്തത്. ശബരിമലയില്‍ നിന്ന് തട്ടിയെടുത്ത സ്വർണം വിറ്റ് പണമാക്കിയെന്ന് പോറ്റി സമ്മതിച്ചിരുന്നു. ഗൂഢാലോചനയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതരടക്കം 15ഓളം പേരുണ്ടെന്നും വെളിപ്പെടുത്തല്‍. ഇതോടെ ശബരിമലയില്‍ നടന്നത് വൻ ഗൂഢാലോചനയും സംഘടിത മോഷണവുമാണെന്ന് തെളിയുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദ്വാരപാലക ശില്‍പപാളിയിലെയും ശ്രീകോവില്‍ വാതിലിന്‍റെ കട്ടിളപ്പടിയിലെയും സ്വർണം കവർന്നത് രണ്ട് കേസുകളായാണ് രജിസ്റ്റർ ചെയ്തത്. നിലവില്‍ രണ്ടുകേസുകളിലുംകൂടി 13 പ്രതികളാണുള്ളത്. ഇവർക്ക് പുറമെ മറ്റ് ചിലരുടെയും പേരുകള്‍ അന്വേഷണ സംഘത്തോട് പോറ്റി പങ്കുവെച്ചു. സ്പോണ്‍സർമാരില്‍നിന്ന് ലഭിച്ച സ്വർണം പണമാക്കി ഭൂമി ഇടപാടുകള്‍ക്ക് ഉപയോഗിച്ചെന്നും മൊഴി നല്‍കി.അഞ്ചുപേരടങ്ങുന്ന സംഘം തന്നെ കവര്‍ച്ച നടത്താൻ ഉപയോഗിക്കുകയായിരുന്നെന്നും താൻ ഇടനിലക്കാരൻ മാത്രമാണെന്നും പോറ്റി മൊഴി നല്‍കി. ബംഗളൂരുവിലും ഹൈദരാബാദിലും ചെന്നൈയിലുമാണ് കൊള്ളയുടെ ഗൂഢാലോചനയും ആസൂത്രണവും നടന്നത്. അവിടെനിന്ന് ലഭിച്ച നിർദേശപ്രകാരമാണ് ദേവസ്വം ഉദ്യോഗസ്ഥരും പ്രവർത്തിച്ചതെന്നായിരുന്നു മൊഴി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക