ശബരിമലയില്‍ ഉള്‍പ്പെടെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട്‌ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി നടത്തിയ ഇടപാടുകള്‍ക്കു കമ്മീഷന്‍ വാങ്ങിയ ഉന്നതരേറെ. 2019-25 കാലയളവിലെ ബോര്‍ഡ്‌ ഭരണസമിതികള്‍, സമിതി അംഗങ്ങളുടെ പ്രൈവറ്റ്‌ സെക്രട്ടറിമാര്‍, പഴ്‌സണല്‍ സ്‌റ്റാഫ്‌, ദേവസ്വം കമ്മിഷണര്‍മാര്‍, മറ്റ്‌ ഉന്നതോദ്യോഗസ്‌ഥര്‍ എന്നിവരുടെ ബാങ്ക്‌ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ആരൊക്കെ പോറ്റിയില്‍നിന്ന്‌ ‘പടി’വാങ്ങിയെന്നു കണ്ടെത്താം.ചില ഇടപാടുകളില്‍ പണം നല്‍കിയശേഷം വഞ്ചിക്കപ്പെട്ടതാണ്‌ തുടര്‍ന്നുള്ള ഇടപാടുകള്‍ ബാങ്ക്‌ വഴിയാക്കാന്‍ പോറ്റിയെ പ്രേരിപ്പിച്ചത്‌.

പോറ്റിയും കൂട്ടാളികളും യു.പി.ഐ. ഇടപാടുകളിലൂടെയാണ്‌ പല ഉന്നതര്‍ക്കും പണം കൈമാറിയത്‌. ദേവസ്വത്തിന്റെ മറവില്‍ ചിലര്‍ നടത്തിയ സ്വകാര്യനിര്‍മാണപ്രവൃത്തികള്‍, മറ്റ്‌ സ്വകാര്യാവശ്യങ്ങള്‍ എന്നിവയ്‌ക്കായും പോറ്റിയുമായി ബന്ധമുള്ള അക്കൗണ്ടുകളില്‍നിന്നു പണം പോയിട്ടുണ്ട്‌. ബിനാമി അക്കൗണ്ടുകളിലേക്കു പണം വാങ്ങിയ ഉന്നതരുമുണ്ട്‌. ശബരിമലയില്‍ നടന്ന ചില നിര്‍മാണപ്രവൃത്തികളും സംശയനിഴലിലാണ്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു മുന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ നടത്തിയ വിദേശയാത്രയ്‌ക്കുശേഷം, യാത്ര സ്‌പോണ്‍സര്‍ ചെയ്‌തവരുടെ ലേബലില്‍ സന്നിധാനത്തു നടന്ന നിര്‍മാണപ്രവൃത്തികള്‍ക്കുള്ള കമ്മീഷനും അക്കൗണ്ട്‌ മുഖേനയാണ്‌ കൈമാറിയത്‌.പണത്തിനു പുറമേ, വിലയേറിയ ഉപഹാരങ്ങളും ഉന്നതര്‍ കൈപ്പറ്റിയിരുന്നു. അടുത്തിടെ സന്നിധാനത്തു നടന്ന ഒരു വന്‍നിര്‍മാണപ്രവൃത്തി ആചാരലംഘനമാണെന്നും ആരോപണമുണ്ട്‌. ഒരാള്‍ വഴിപാടായി ഇത്‌ സമര്‍പ്പിക്കാമെന്ന്‌ അറിയിച്ചെങ്കിലും അനുവദിക്കാതെ, കോടികള്‍ മുടക്കി ബോര്‍ഡ്‌ നേരിട്ട്‌ നിര്‍മിച്ചതിനു പിന്നിലും കമ്മീഷനായിരുന്നു ലക്ഷ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക