മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടയില്‍ ചെന്നുപെട്ടത് ഉടമയുടെ മുന്നില്‍. ഉടമയാണെങ്കില്‍ ബൈക്ക് മോഷണംപോയെന്ന പരാതി പൊലീസില്‍ നല്‍കിവരുന്ന വഴിയും. മോഷ്ടാവ് തൻറെ ബൈക്കിൽ കറങ്ങുന്നത് യാദൃശ്ചികമായി ശ്രദ്ധയിൽപ്പെട്ട ഉടമ വാഹനത്തിന്റെ പിന്നാലെ ഓടി മോഷ്ടാവിനെ പിടികൂടുകയായിരുന്നു. മോഷ്ടാവിനെ കയ്യിൽ കിട്ടിയ പാട് ആദ്യം തന്നെ കരണക്കുറ്റി തീർത്ത് ഒരെണ്ണം കൊടുക്കുകയും ചെയ്തു. പാലക്കാട് ആണ് ഈ സംഭവം ഉണ്ടായത്. വിശദാംശങ്ങൾ ചുവടെ വായിക്കാം.

പാലക്കാട് കമ്ബവള്ളിക്കൂട് സ്വദേശി രാധാകൃഷ്ണന്റെ ബൈക്കാണ് മോഷണം പോയത്. പുതുപ്പരിയാരം പ്രാഥമിക ആശുപത്രിയില്‍ ചികിത്സക്ക് എത്തിയപ്പോഴാണ് രാധാകൃഷ്ണന്റെ ബൈക്ക് മോഷണം പോയത്. രാധാകൃഷ്ണന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്ത് എസ്റ്റേറ്റ് ജങ്ഷനില്‍ തിരിച്ചെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സമയത്താണ് ഒരാൾ തന്നെ മോഷണം പൊയ് ബൈക്കിൽ പോകുന്നത് അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടത്. രാധാകൃഷ്ണന്‍ ഒന്നും നോക്കിയില്ല, പിന്നാലെ ഓടി ബൈക്ക് പിടിച്ചു നിര്‍ത്തി നാട്ടുകാരെ വിളിച്ചു കൂട്ടി. ശേഷം പൊലീസ് വിളിച്ചുവരുത്തി മോഷണം നടത്തിയ മുട്ടികുളങ്ങര ആലിന്‍ചോട് സ്വദേശി രാജേന്ദ്രനെ അറസ്റ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിയുകയും ചെയ്തു. വീഡിയോ ചുവടെ കാണാം.

മോഷ്ടിച്ച ബൈക്കുമായി ചെന്ന് പെട്ടത് ഉടമയുടെ മുന്നിൽ, കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ചു

മോഷ്ടിച്ച ബൈക്കുമായി ചെന്ന് പെട്ടത് ഉടമയുടെ മുന്നിൽ , പിടിച്ച് താഴെയിട്ട് കൈകാര്യം ചെയ്ത് യുവാവിനെ പോലീസിൽ ഏൽപ്പിച്ചു, സ്റ്റേഷനിൽ പരാതി നൽകി തിരികെ വരുമ്പോഴാണ് സംഭവം.

Posted by Malayalam Television on Tuesday, October 7, 2025
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക